സ്വന്തം ലേഖകന്‍
കോഴിക്കോട്: മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തില്‍ സന്തോഷിക്കുമ്പോഴും യുവനേതാക്കള്‍ക്ക് തരൂര്‍ അധ്യക്ഷസ്ഥാനത്ത് എത്താത്തതില്‍ നിരാശ.
സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസിനെ നയിക്കാന്‍ ‘എണ്‍പത് വയസുള്ള ഖാര്‍ഗെ’ എന്ന രീതിയിലുള്ള പരിഹാസമാണ് ഉയരുന്നത്.
തരൂരിനെ പരസ്യമായി പിന്തുണച്ചതിലൂടെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തിന്റെ കണ്ണിലെ കരടായിട്ടുണ്ട്.
നിലവില്‍ കേരളത്തില്‍നിന്നു തരൂരിന് ലഭിച്ച വോട്ടെത്ര എന്ന് അറിയാന്‍ സംവിധാനമില്ലെങ്കിലും യുവനേതാക്കളുടെ വോട്ട് മോശമല്ലാത്ത രീതിയില്‍ തരൂരിന്റെ പെട്ടിയില്‍ വീണിട്ടുണ്ട് എന്ന് വ്യക്തമാണ്. ഗ്രൂപ്പുകള്‍ക്കതീതമായി നേതാക്കൾ ഖാര്‍ഗെയെ പിന്തുണച്ചിരുന്നു.
ആരെല്ലാം തരൂരിന് …
അതേസമയം രമേശ്ചെന്നിത്തല പരസ്യമായിതന്നെ തരൂരിനെതിരേ വോട്ട് പിടിക്കാന്‍ രംഗത്തിറങ്ങി. ഇതോടെ ദേശീയ നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിഞ്ഞു.
ആരെല്ലാം തരൂരിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട് എന്നതില്‍ ഏകദേശ ധാരണ കേരള നേതൃത്വത്തിനുണ്ട്. ഇവരോടുള്ള പാര്‍ട്ടിയുടെ സമീപനം എന്താകുമെന്ന കാര്യവും ഉയര്‍ന്നുവരുന്നുണ്ട്.
പരസ്യമായി ശബരീനാഥൻ
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥന് പരസ്യമായിതന്നെ തരൂരിനെ പിന്തുണച്ചിരുന്നു.
എന്തുകൊണ്ട് തരൂരിനെ പിന്തുണയ്ക്കുന്നുവെന്ന് കാണിച്ച് ശബരീനാഥന് സാമൂഹികമാധ്യമത്തില്‍ കുറിപ്പുമിട്ടു. സംസ്ഥാനത്തുനിന്ന് തമ്പാനൂര്‍ രവി, കെ.സി.അബു, പി. മോഹന്‍രാജ് തുടങ്ങിയവരൊക്കെ തരൂരിനെ പിന്തുണച്ചു.
തരൂരിന്റെ വക്താവ്..!
എം.കെ. രാഘവന് എംപിയാകട്ടെ തെരഞ്ഞെടുപ്പ് വേളയില്‍ തരൂരിന്റെ വക്താവാകുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ എം.കെ. രാഘവന് എംപി ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുന്നില്ല.
കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്, രമേശ് ചെന്നിത്തല, കെ. മുരളീധരന്, രാജ്മോഹന്‍ ഉണ്ണിത്താന് തുടങ്ങിയ നേതാക്കള്‍ പരസ്യമായി തരൂരിനെ തള്ളിപറഞ്ഞവരാണ്.