കടുകട്ടിയും കേട്ടുകേള്‍വിയും ഇല്ലാത്ത ആംഗലേയ പദപ്രയോഗത്തിന് പേര് കേട്ട ആളാണ് ശശി തരൂര്‍ എം പി. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ട് മനസിലാക്കണമെങ്കില്‍ ഒരു നിഘണ്ടു കൂടി കയ്യില്‍ കരുതുന്നതാണ് ബുദ്ധി.
ഇപ്പോളിതാ ശശി തരൂരിന്റെ പ്രസംഗം വിശകലനം ചെയ്ത് രംഗത്തെത്തിയിരുക്കുകയാണ് ഓസ്ട്രേലിയക്കാരനായ അധ്യാപകൻ. തരൂരിന്റെ ഇംഗ്ലീഷ് പ്രാവീണ്യം മനോഹരമാണെന്ന് പറഞ്ഞാണ് അധ്യാപകനായ ജയ് വീഡിയോ ആരംഭിക്കുന്നത്.
തരൂരിന്റെ ഒരു വീഡിയോ ഉദാഹരണമായി കാണിച്ച ജയ്, ശശി തരൂര്‍ വാക്കുകള്‍ക്ക് നല്കുന്ന ഉച്ചാരണവും ചില പ്രത്യേക സ്വരങ്ങള്‍ക്ക് കൊടുക്കുന്ന ഊന്നലുമാണ് പ്രസംഗങ്ങളെ വ്യത്യസ്തമാക്കുന്നത്.
പരിചിതമല്ലാത്ത വാക്കുകളുടെ ഉപയോഗം തരൂരിന്റെ പ്രസംഗങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നതിനും ചര്‍ച്ച ചെയ്യപ്പെടുന്നതിനും കാരണമാകുന്നെന്നും ജയ് പറഞ്ഞു. പൊതുവേ ഇന്ത്യക്കാര്‍, പ്രധാനമായും നോര്‍ത്ത് ഇന്ത്യന്‍സ് ഇംഗ്ലീഷ് സംസാരിക്കുന്നത് ഇത്തരത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ജയ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് തന്നെ 2.7 മില്ല്യന്‍ ആളുകള്‍ ഈ വീഡിയോ കണ്ടു. 1,18,000 ലൈക്കുകളും സ്വന്തമാക്കിയിരുന്നു. അധ്യാപകന്റെ കൃത്യതയാര്‍ന്ന വിശകല ശൈലിയെ പ്രശംസിച്ച് പലരും സമുഹമാധ്യമങ്ങളില്‍ എത്തിയിരുന്നു. പോസ്റ്റിന്റെ കമന്റ് സെക്ഷനുകളിലെല്ലാം അഭിനന്ദന പ്രവാഹങ്ങളാണ്.