തിരുവനന്തപുരം: സാംസ്കാരിക നായകർക്കെതിരായി രാജ്യദ്രോഹക്കുറ്റത്തിനു കേസെടുത്ത സംഭവം പ്രതിഷേധാർഹമെന്ന് ശശി തരൂർ എംപി. നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തരൂർ കത്തയക്കുകയും ചെയ്തു.
സാംസ്കാരിക നായകർക്കെതിരേ കേസെടുത്ത നടപടി തെറ്റാണെന്നും മൗലികാവകാശത്തിന്റെ ലംഘനമാണിതെന്നും തരൂർ പറഞ്ഞു. ഈ വിഷയത്തിൽ പ്രധാനമന്ത്രി മൗനം വെടിയണമെന്നും തരൂർ ആവശ്യപ്പെട്ടു.
രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളിലും കൊലപാതകങ്ങളിലും ആശങ്കയറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള അൻപതോളം പ്രമുഖർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നത്.