തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കേണ്ടത് കൃത്യമായ ആലോചനകൾക്ക് ശേഷമെന്ന് ശശി തരൂർ എംപി. വിഷയത്തിൽ കോണ്‍ഗ്രസിന് സ്വതന്ത്ര നിലപാടാണുള്ളത്. ഇക്കാര്യത്തിൽ ബിജെപിക്ക് ഒപ്പമല്ലെന്നും അദ്ദേഹം പറഞ്ഞു.
അക്രമമല്ല ഇതിന് പരിഹാരം. യുഡിഎഫ് നടത്തുന്ന വിശ്വാസ സംരക്ഷണ ജാഥയുടെ സമാപനത്തിൽ പങ്കെടുക്കുമെന്നും ശശി തരൂർ പറഞ്ഞു.