തിരുവനന്തപുരം: തിരുവനന്തപുരം – കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ താൻ ഒപ്പ് വയ്ക്കാത്തതിൽ വിശദീകരണവുമായി ശശി തരൂർ എംപി.
ഈ നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നത് കൊണ്ട് കെ റെയിൽ പദ്ധതിക്ക് താൻ അനുകൂലമാണ് എന്നർഥമില്ലെന്നും മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ് അർഥമാക്കിയതെന്നും ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
ഇതിന്റെ സാമൂഹ്യ പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, സാമ്പത്തിക ബാധ്യത എന്നിവ കൂടുതൽ പഠനവും കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്.
അത് കൊണ്ട് തന്നെ ഈ വിഷയം കൃത്യമായും പഠിക്കാനും ചർച്ച ചെയ്യാനും സർക്കാർ ഒരു ഫോറം രൂപീകരിക്കണമെന്നും ശശി തരൂർ പറയുന്നു.
അതേസമയം ഇന്ന് ഈ വിഷയം ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് യുഡിഎഫ് എംപിമാരുമായി യോഗം ചേരും.