തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ കനത്ത പോളിംഗ് കോൺഗ്രസിന് അനുകൂലമാകുമെന്നു തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകും. ഉയർന്ന പോളിംഗ് ശതമാനം കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു.
വീറും വാശിയും നിറഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 77.68 ശതമാനം പേരാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം (82.27) കണ്ണൂർ മണ്ഡലത്തിലായിരുന്നു. കുറഞ്ഞ പോളിംഗ് ശതമാനം (73.38) തിരുവനന്തപുരത്തും.