തിരുവനന്തപുരം : ശബരിമലയിലെ വിഷയത്തിൽ കോണ്‍ഗ്രസ് വിശ്വാസികൾക്കൊപ്പമാണെന്നും ഇക്കാര്യത്തിൽ വിശ്വാസികളെ ചതിച്ചതു ബിജെപിയാണെന്നും ഡോ. ശശി തരൂർ. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിനു കോടതിയിൽ ഹർജി നൽകാനും പാർലമെന്റിൽ നിയമനിർമാണം നടത്താനും ഓർഡിനൻസ് കൊണ്ടുവരുവാനും സാധിക്കുമായിരുന്നു.
എന്നാൽ അതവർ ചെയ്തില്ല. പകരം ശബരിമലയെ ഒരു സുവർണാവസരമായാണു ബിജെപി കണ്ടത്. ബിജെപിയുടെ ദേശീയ അധ്യക്ഷൻ തന്നെയാണ് ഇക്കാര്യം പറഞ്ഞതും. ചില വിശ്വാസങ്ങളുടെ കാര്യം വരുന്പോൾ മാത്രം കാണിക്കുന്ന ജാഗ്രത സംസ്ഥാന സർക്കാർ ശബരിമലയുടെ കാര്യത്തിൽ പുലർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ട്രിവാൻഡ്രം വിമണ്‍സ് കോണ്‍ക്ലേവ് സംഘടിപ്പിച്ച സംവാദം പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂർ.
അഞ്ചു വർഷം ഭരണത്തിലിരുന്ന ബിജെപി രാജ്യത്തെ സാധാരണ ജനങ്ങളെ മറന്നു. വനിതാ സംവരണ ബിൽ പാസാക്കുമെന്നു പറഞ്ഞ കേന്ദ്ര സർക്കാർ കഴിഞ്ഞ അഞ്ചു വർഷവും അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. ഇപ്പോൾ എൻഡിഎയുടെ പ്രകടന പത്രികയിൽ തങ്ങൾ അധികാരത്തിൽ വന്നാൽ വനിതാ സംവരണ ബിൽ പാസാക്കുമെന്നു പറഞ്ഞിരിക്കുന്നു. വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത സർക്കാരാണ് ബിജെപിയുടേത്. എന്നാൽ കോണ്‍ഗ്രസ് അങ്ങനെയല്ലെന്നും പറയുന്നതു നടപ്പാക്കുന്ന പാർട്ടിയാണെന്നും തരൂർ പറഞ്ഞു.
ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്തു കൊണ്ടുവരുന്നതിന് ഒരു എംപിയെന്ന നിലയിൽ താൻ ചെയേണ്ടതെല്ലാം ചെയ്തൂവെന്നും കേന്ദ്ര സർക്കാരാണ് ഇക്കാര്യത്തിൽ നിലപാടെടുക്കേണ്ടതെന്നും സംവാദത്തിൽ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.
പാർലമെന്റിൽ തിരുവനന്തപുരത്തിന്റെ ശബ്ദം ഉയർത്തിപ്പിടിക്കാൻ തന്നെ വോട്ടു ചെയ്തു വിജയിപ്പിക്കണമെന്നു അഭ്യർത്ഥിച്ച തരൂർ വോട്ടെടുപ്പു ദിവസം മഴ പെയാൻ സാധ്യതയുള്ളതിനാൽ എല്ലാപേരും കുട മറക്കാതെ കൈയിൽ കരുതണമെന്നും ഓർമിപ്പിച്ചു.
സംവാദത്തിനിടെ മുസ്ലിംലീഗ് ദേശീയ സമിതി അംഗം പാണക്കാട് സെയ്ദ് സാദിക്കലി ശിഹാബ്ദങ്ങൾ വേദിയിലെത്തി. 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥികൾ മുസ്ലിംലീഗിന്റെ സ്വന്തം സ്ഥാനാർഥികൾ തന്നെയാണെന്നും അതുകൊണ്ട ു ശശി തരൂരും ലീഗിന്റെ സ്ഥാനാർഥിയാണെന്നും ശിഹാബ്ദങ്ങൾ പറഞ്ഞു.
ശശി തരൂരിന്റെ നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിലെ അവസാനഘട്ട പര്യടനത്തിന് ആവേശകരമായ സമാപനം. ഇന്നലത്തെ പര്യടനത്തിലുടനീളം പ്രവർത്തകർ തരൂരിനായി മികച്ച സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയത്. കരമന-കളിയിക്കാവിള റോഡ് വികസനത്തിന് വേണ്ട ി സർക്കാരുമായി ഇടപെടൽ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഇന്നലെ ഉച്ചയ്ക്കു ശേഷം കാമുകിൻകോട് കൊച്ചുപള്ളി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം വെണ്‍പകൽ, അരങ്ങൽ, മണലിവിള, കോടങ്ങാവിള, അരങ്ങാമുകൾ വഴിമുക്ക്, മൂന്നുകല്ലിമൂട് വഴി നെയ്യാറ്റിൻകര ഹോസ്പിറ്റൽ ജംഗ്ഷനിൽസമാപിച്ച ു.