ശ​ശി ത​രൂ​ർ ചെ​റി​യമീ​ന​ല്ല! ല​ക്ഷ്യം പ്ര​ധാ​ന​മ​ന്ത്രിപ​ദം? ‘ത​രൂ​രോ​ളം’ സൃ​ഷ്ടി​ക്കു​ന്ന​തി​ല്‍ തുടക്കത്തിൽ വി​ജ​യം

സ്വ​ന്തം ലേ​ഖ​ക​ൻ
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി ഓ​ളം തീ​ർ​ത്ത് നീ​ങ്ങു​ന്ന കോൺഗ്രസ് നേതാവ് ശ​ശി ത​രൂ​ർ എം​പി ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് എഐസിസി പ്രസിഡന്‍റ് സ്ഥാനമല്ല!.

പ്ര​ധാ​ന​മ​ന്ത്രി പ​ദത്തിലേക്കാണ് അദ്ദേഹത്തിന്‍റെ നോട്ടം എന്ന് കോ​ൺ​ഗ്ര​സി​ലെ ഉ​ന്ന​ത​ർതന്നെ വ്യക്തമാക്കുന്നു. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് ന​ട​ത്തു​ന്ന അ​ട​വു ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കേ​ര​ള​ത്തി​ല​ട​ക്കം തരൂർ പ​ര്യ​ട​നം ന​ട​ത്തി ഓ​ള​മുണ്ടാക്കുന്നതെന്നാണ് വിലയിരുത്തൽ.

ദേ​ശീ​യത​ല​ത്തി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ശ​ശി ത​രൂ​ർ ഒ​രു കാ​ര​ണ​വ​ശാ​ലും കേ​ര​ള​ത്തി​ലെ ചെ​റി​യ ച​ട്ട​ക്കൂടിലേ​ക്ക് ഒ​തു​ങ്ങാൻ ആഗ്രഹി ക്കില്ല. അ​തി​ന് കൃ​ത്യ​മാ​യി കാ​ര​ണ​ങ്ങ​ൾ അ​ക്ക​മി​ട്ട് നി​ര​ത്താ​നുമുണ്ട്.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ൾ ചേ​ർ​ത്തുവ​ച്ചാ​ണ് നേ​താ​ക്ക​ൾ ശ​ശി ത​രൂ​രി​ന്‍റെ പു​തി​യ നീ​ക്ക​ത്തെ കാണു​ന്ന​ത്.
ദേ​ശീ​യത​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി പൊ​തു സ്വീ​കാ​ര്യ​നാ​ണെ​ങ്കി​ലും നെ​ഹ്റു കു​ടും​ബം എ​ന്ന വാ​ദം ഉ​ന്ന​യി​ച്ച് ബി​ജെ​പി കോ​ൺ​ഗ്ര​സി​നെ നേ​രി​ടു​ന്പോ​ൾ അ​തി​നെ മ​റി​ക​ട​ക്കുക അത്ര എളുപ്പമല്ല.

രാ​ഹു​ൽ ഗാ​ന്ധി​യെ മാ​റ്റിനി​ർ​ത്തി​യാ​ൽ യു​പി​എ​യ്ക്ക് എ​ല്ലാ സം​സ്ഥാ​ന​ത്തും സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്ന ഒ​രു പൊ​തു സ​മ്മ​ത​ൻ വേണ്ടതുണ്ട്. കോ​ൺ​ഗ്ര​സി​ന് നിലവിൽ അ​ങ്ങ​നെ ഒ​രു മു​ഖം മു​ന്നോ​ട്ടുവ​യ്ക്കാ​നി​ല്ല.

ഈ ​വി​ട​വ് നോക്കിയാണ് ത​രൂ​ർ ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ലും പുറത്തും ന​ട​ത്തു​ന്ന​തെ​ന്നാ​ണ് കരുതുന്നത്. എ​ഐ​സി​സി തെ​ര​ഞ്ഞെ​ടു​പ്പി​ൽപോ​ലും ഇതിന്‍റെ സൂചനകൾ കണ്ടു.

‘പു​തി​യ ബ്രാ​ന്‍​ഡ്’
പാ​ർ​ട്ടി​ക്കു​ള്ളി​ൽ ശ​ശി ത​രൂ​രി​നെ വെ​ട്ടിനി​ര​ത്താ​ൻ ചി​ല നേ​താ​ക്ക​ൾ പ​ണി​പ്പെ​ട്ട​പ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ശി ത​രൂ​ർ എ​ന്ന ബ്രാ​ൻ​ഡ് രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ ത​രൂ​രി​നും ഒപ്പമു​ള്ള​വ​ർ​ക്കും സാ​ധി​ച്ചു.

എ​ഐ​സി​സി തെ​ര​ഞ്ഞെ​ടു​പ്പോ​ടെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും ക​ട​ന്ന് ചെ​ല്ലാ​നും ത​രൂ​ർ വി​ഭാ​ഗ​ത്തി​ന് കഴിഞ്ഞു. മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ജ​യി​ക്കു​മെ​ന്ന് ഉ​റ​പ്പാ​യി​രു​ന്നി​ട്ടും ത​രൂ​ർ മ​ത്സ​രം കടുപ്പിക്കാൻ ശ്രമിച്ചത് ജ​ന​സ​മ്മി​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്നു. ആ ​ത​ന്ത്രം ഏ​റെ​ക്കു​റേ വി​ജ​യം കാ​ണു​ക​യും ചെ​യ്തു.

സി​പി​എം, സി​പി​ഐ, എ​സ്പി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഡി​എം​കെ തു​ട​ങ്ങി​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കും ത​രൂ​ർ പൊ​തുസ്വീ​കാ​ര്യ​നാ​യി ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

പ്ര​ധാ​ന​ന്ത്രി പ​ദ​ത്തി​ലേ​ക്കോ യു​പി​എ അ​ധ്യ​ക്ഷ​ൻ എ​ന്ന പ​ദ​ത്തിലേ​ക്കോ എ​ത്താ​നു​ള്ള ആദ്യ ലാപ്പായി തരൂരിന് എ​ഐ​സി​സി തെ​ര​ഞ്ഞെ​ടു​പ്പ്. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന കേ​ര​ള പ​ര്യ​ട​നം ഇ​തി​ന്‍റെ ര​ണ്ടാം റൗ​ണ്ടാ​ണെ​ന്നും വിലയിരുത്താം.

പാ​ർ​ട്ടി​യി​ൽ പി​ടി​മു​റു​ക്കു​ന്ന​തി​നു​മ​പ്പു​റം ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലും സ്ഥാ​നം ഉറ​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണ് പ​ര്യ​ട​ന​ങ്ങളിലൂടെ ത​രൂ​ർ ഉന്നം വ​യ്ക്കു​ന്ന​ത്.

മ​ത, സാം​സ്കാ​രി​ക നേ​താ​ക്ക​ളു​മാ​യി സൗ​ഹൃ​ദം പു​തു​ക്കു​ന്ന​തും ഇതിന്‍റെ ഭാഗംതന്നെ. പാ​ർ​ട്ടി​യി​ൽനി​ന്നു​ണ്ടാ​യ എ​തി​ർ​പ്പി​നെപോ​ലും ത​രൂ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ ശൈ​ലി​യി​ൽ നേ​രി​ടു​ന്പോ​ൾ താ​ഴേ​ക്കി​ട​യി​ൽ ത​രൂ​രി​ന്‍റെ ജ​ന​സ​മ്മ​തി ഇ​ര​ട്ടി​ക്കു​കയാണെന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ ചൂണ്ടിക്കാട്ടുന്നു. ഉ​ന്ന​ത നേ​താ​ക്ക​ൾ​ക്ക് ഇ​ക്കാ​ര്യം ബോധ്യമുള്ള​തി​നാ​ൽത​ന്നെയാണ് അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക് എന്നും വിലയിരുത്തപ്പെടുന്നു.

Related posts

Leave a Comment