തൃശൂർ: സഹോദരന്റെ മകന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. ക്രിസ്റ്റഫർ നഗർ സ്വദേശി ശശി (60) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് നടക്കാനിറങ്ങിയ ശശിയെ ഇദ്ദേഹത്തിന്റെ സഹോദരന്റെ മകനും കൂട്ടുകാരും ചേർന്നു വൈലോപ്പിള്ളി ഗവ. സ്കൂളിന്റെ മുന്നിൽവച്ച് കുത്തുകയായിരുന്നു.
ശശിയുടെ കഴുത്തിലും പുറത്തുമാണ് കുത്തേറ്റത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുറത്തേറ്റ കുത്ത് മാരകമായതിനാൽ ചികിത്സയിലിരിക്ക വ്യാഴാഴ്ച അർധരാത്രിയോടെ മരിക്കുകയായിരുന്നു.
കേസിൽ ശശിയുടെ സഹോദരന്റെ മകൻ അക്ഷയ്കുമാർ പോലീസ് കസ്റ്റഡിയിലാണ്. നായയെ വളർത്തുന്നതു സംബന്ധിച്ച തർക്കമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ശശിയുടെ ഭാര്യ: ശോഭന. മക്കൾ: ശ്യാംരാജ്, ഹരിത.