ചെന്നൈ: തന്നെ അനുകൂലിക്കുന്ന എംഎല്‍എമാരെ ചെന്നൈയില്‍ നിന്നും മാറ്റിയ ശശികല ഇവരെ പാര്‍പ്പിച്ചിരിക്കുന്നത് പുറം ലോകവുമായി ബന്ധമില്ലാത്ത് കേന്ദ്രത്തില്‍. 131 എംഎല്‍എമാരില്‍ 90ഓളം ആളുകളെ മഹാബലിപുരത്തിന് സമീപമുള്ള കൂവത്തൂരിലെ ഒരു റിസോര്‍ട്ടിലാണ് താമസിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ കല്‍പാക്കത്തെ റിസോര്‍ട്ടിലാണുള്ളത്. വളരെ കരുതലോടെയാണ് ശശികല ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. ഫോണ്‍ വിളിക്കാനോ ടിവി കാണാനോ ഇവര്‍ക്ക് അനുവാദമില്ല.
ശശിശലയുടെ അനുയായികള്‍ സദാസമയം റിസോര്‍ട്ടുകള്‍ക്കു കാവലുണ്ട്. മാധ്യമപ്രവര്‍ത്തകരോടും പനീര്‍ശെല്‍വത്തിന്റെ അനുയായികളോടും സംസാസിക്കുന്നതില്‍ നി്ന്നും എംഎല്‍എമാരെ വിലക്കിയിട്ടുണ്ട്. എംഎല്‍എമാര്‍ പുറത്താരോടും സംസാരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ആളെ നിര്‍ത്തിയിട്ടുണ്ട്.തങ്ങളെ തടവില്‍ പാര്‍പ്പിക്കുന്നതു പോലെയുള്ള നടപടിയില്‍ ചില എംഎല്‍എമാര്‍ പ്രതിഷേധിച്ചെന്നാണറിയാന്‍ കഴിയുന്നത്. ചിലര്‍ ഉച്ചയ്ക്ക ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിന്റെ രണ്ടു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശം ശശികലയുടെ അനുയായികളുടെ നിയന്ത്രണത്തിലാണ്. മാധ്യമപ്രവര്‍ത്തകരെപ്പോലും അടുപ്പിക്കുന്നില്ല. വിലക്ക് ലംഘിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ അതിന്റെ പരിണിതഫലം അനുഭവിക്കുമെന്നാണ് ശശികലാ അനുഭാവികളുടെ ഭീഷണി.