അപ്പോ അതാണ് കാര്യം! പാര്‍ട്ടിപിളര്‍ത്താന്‍ ശ്രമിച്ചതാണ് കുഴപ്പങ്ങള്‍ക്ക് കാരണം; പനീര്‍ശെല്‍വം നന്ദിയില്ലാത്ത ആളാണെന്ന് ശശികല

sasi

ചെന്നൈ: പനീര്‍ശെല്‍വം പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിച്ചതാണ് തമിഴ്‌നാട്ടിലെ കുഴപ്പങ്ങള്‍ക്കു കാരണമെന്ന് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികല. എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടിലെത്തിയ ശശികല മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പാര്‍ട്ടിപിളര്‍ത്താന്‍ പനീര്‍ശെല്‍വം ആലോചന നടത്തിയപ്പോള്‍ എംഎല്‍എമാരും പാര്‍ട്ടി അംഗങ്ങളും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയായിരുന്നു. മുഖ്യമന്ത്രി സ്ഥാനം വലിയകാര്യമായി കാണുന്നില്ലെന്നും ശശികല പറഞ്ഞു.

ഗവര്‍ണര്‍ തന്‍റെ സത്യപ്രതിജ്ഞ ഉടന്‍ നടത്താന്‍ തയാറാകണമെന്നും ശശികല ആവശ്യപ്പെട്ടു. പനീര്‍ശെല്‍വം നന്ദിയില്ലാത്ത ആളാണ്. തനിക്കെതിരെ പനീര്‍ശെല്‍വം ക്യാന്പ് ഗൂഡാലോചന നടത്തുകയാണെന്നും അവര്‍ ആരോപിച്ചു.

Related posts