ബുദ്ധിമുട്ടിച്ചത് മതിയായില്ലേ‍..! ആ​ദി​വാ​സി​സ​മൂ​ഹ​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി നടപ്പാക്കാൻ അ​നു​വ​ദി​ക്കി​ല്ലെന്ന് കെ.​പി.​ശ​ശി​ക​ല

kpsasikalaകൊ​ട​ക​ര: ആ​ദി​വാ​സി​സ​മൂ​ഹ​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്ന അ​തി​ര​പ്പി​ള്ളി ജ​ല​വൈ​ദ്യു​ത​പ​ദ്ധ​തി ന​ട​പ്പാ​ക്ക​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഹി​ന്ദു​ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി.​ശ​ശി​ക​ല പ​റ​ഞ്ഞു.

ഹി​ന്ദു അ​വ​കാ​ശ​യാ​ത്ര​ക്ക് കൊ​ട​ക​ര​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ.​അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് എ​ന്താ​ണി​ത്ര വാ​ശി.​ഇ​ത്ര​യും​കാ​ലം ആ​ദി​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ച്ച​ത് മ​തി​യാ​യി​ല്ലേ. കേ​ര​ള​ത്തി​ലെ പ​ല​യി​ട​ത്തും പ​ല ആ​ദി​വാ​സി​സ​മൂ​ഹ​ങ്ങ​ളും വം​ശ​നാ​ശ​ഭീ​ഷ​ണി​യി​ലാ​ണ്.

കേ​ര​ള​ത്തി​ൽ ര​ണ്ടാംഭൂ​പ​രി​ഷ്ക​ര​ണം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ മ​ടി​ക്കു​ന്ന​തെ​ന്തി​നാ​ണ​ന്നും ശ​ശി​ക​ല ചോദിച്ചു. ദേ​വ​സ്വം​ബോ​ർ​ഡ് ഏ​റ്റെ​ടു​ത്ത ഗു​രു​വാ​യൂ​ർ പാ​ർ​ഥ​സാ​ര​ഥി​ക്ഷേ​ത്രം വി​ട്ടു​ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ ബോ​ർ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മു​ഴു​വ​ൻ​ക്ഷേ​ത്ര​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും കെ.​പി.​ശ​ശി​ക​ല പ​റ​ഞ്ഞു.

ശ്രീ​രാ​മ ച​വ​ള​ർ സൊ​സൈ​റ്റി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​അ​ശോ​ക​ൻ സ്വീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.​പി.​കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ആ​ർ.​വി.​ബാ​ബു, കെ.​എം.​ഹ​രി​നാ​രാ​യ​ണ​ൻ,വി​ജ​യ​ൻ ന​ന്പീ​ശ​ൻ, മു​ര​ളി​മോ​ഹ​ൻ, പി.​ടി.​മു​ര​ളി, പി.​കെ.​സ​ത്യ​ൻ, സ​ത്യ​വാ​ൻ,പി.​കെ.​സു​ബ്ര​ൻ, ബാ​ല​ൻ പ​ണി​ക്ക​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

Related posts