തിരുവനന്തപുരം: പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരിൽ കേസ് നേരിടുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല, വി.ഡി. സതീശൻ എംഎൽഎയ്ക്കെതിരെ കേരള വനിതാ കമ്മീഷനിൽ പരാതി നൽകി. അടിസ്ഥാന രഹിതമായ പരാതി നൽകിയതിലൂടെ എംഎൽഎ തന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിച്ചു. താൻ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും ശശികല അവകാശപ്പെട്ടു. പരാതിയിൽ തുടർനടപടി സ്വീകരിക്കുമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു.
തന്റെ അഭിമാനത്തിനു ക്ഷതമേറ്റു..! പറവൂർ പ്രസംഗത്തിന്റെ പേരിൽ അടിസ്ഥാന രഹിതമായ പരാതി നൽകിയ വി.ഡി. സതീശനെതിരേ ശശികലയുടെ പരാതി
