എ.ഐ.എ.ഡി.എം.കെ ജനറല്‍സെക്രട്ടറി വി.കെ ശശികലയുടെ ഭര്‍ത്താവ് മരുതപ്പ നടരാജന്‍ (74)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അന്ത്യം. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ചെന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ ചികിത്‌സയിലിരിക്കെയാണ് അന്ത്യം.
അഞ്ചുമാസം മുമ്പ് കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ നടരാജനെ കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് മാര്‍ച്ച് 16നാണ് വീണ്ടും ആശുപത്രിയിലാക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ വന്റെിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞത്.
അനധികൃതസ്വത്ത് കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല ഭര്‍ത്താവിന്റെ ആരോഗ്യനില കാണിച്ച് പരോളിന് അപേക്ഷ നല്‍കിയിരുന്നു. ഒക്ടോബറില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശശികലക്ക് അഞ്ചുദിവസം പരോള്‍ ലഭിച്ചിരുന്നു.