ബംഗളൂരു: ശശികലയ്ക്ക് നേരത്തേ ജയിൽ മോചനമില്ല. ജയിൽ മോചനം ആവശ്യപ്പെട്ടുള്ള ശശികലയുടെ അപേക്ഷ ജയിൽ അധികൃതർ തള്ളി. ശിക്ഷാ കാലാവധി മുഴുവൻ പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു.
നാല് മാസത്തെ ശിക്ഷായിളവിനാണ് ശശികല അപേക്ഷ നൽകിയിരുന്നത്. ഈ മാസം അവസാനത്തോടെ മോചനമുണ്ടാകുമെന്നുമാണ് ശശികലയുടെ അഭിഭാഷകർ അറിയിച്ചിരുന്നത്.
സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗളൂരു പ്രത്യേക കോടതിയിൽ ശശികല അടയ്ക്കുകയും ചെയ്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാലു വർഷത്തെ തടവിനാണ് ശശികലയെ ശിക്ഷിച്ചിരുന്നത്.