ശശികലയ്ക്ക് ജയിലിൽ രാജകീയ പരിചരണമെന്ന് റിപ്പോർട്ട്; ജയിലിൽ ഇവർക്കു മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായാണ് റിപ്പോർട്ട്

sasikalaബംഗളൂരു: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി.കെ. ശശികലയ്ക്ക് ലഭിക്കുന്നത് വിഐപി പരിഗണനയെന്ന് റിപ്പോർട്ട്. ശശികലയെ പാർപ്പിച്ചിരിക്കുന്ന ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ഇവർക്കു മാത്രമായി പ്രത്യേക അടുക്കളയും ആഹാരം പാകം ചെയ്യുന്നതിന് പ്രത്യേകം ആളുകളും ഉള്ളതായാണ് റിപ്പോർട്ട്. ജയിൽ ഡിഐജി രൂപ മൗഡ്ഗിൽ ആഭ്യന്തരവകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ലഭിക്കാൻ ശശികല രണ്ട് കോടി രൂപ കോഴയായി ജയിലധികൃതർക്ക് നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജയിലിൽ രഹസ്യ സന്ദർശനം നടത്തിയാണ് ഡിഐജി രൂപ റിപ്പോർട്ട് തയാറാക്കിയത്. അതേസമയം ഡിഐജിയുടെ ആരോപണങ്ങളെ ജയിൽ മേധാവി എച്ച്.എൻ. സത്യനാരായണ റാവു തളളി. റിപ്പോർട്ടിൽ പറയുന്നത് കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Related posts