ന്യുഡല്‍ഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശശികല പുഷ്പ എംപി സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. ജയലളിതയുടെ മരണത്തില്‍ സിബിഐ അന്വേഷണമോ ജുഡീഷ്യല്‍ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ടാണ് ശശികല പുഷ്പ ഹര്‍ജി നല്‍കിയത്.
ജയലളിതയുടെ ചികിത്സയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ശശികല ആരോപിക്കുന്നു. ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചില്ല. മൃതദേഹം എംബാം ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപിച്ചു. ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ശശികല പുഷ്പ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നേരത്തെ, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എഡിഎംകെയില്നിന്നു പുറത്താക്കിയ അംഗമാണ് ശശികല പുഷ്പ.