ചേർത്തല: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല നൽകിയ മാനനഷട കേസിൽ കോണ്ഗ്രസ് വ്യക്താവും എഐസിസി അംഗവുമായ രാജ്മോഹൻ ഉണ്ണിത്താൻ ചേർത്തല ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ഒന്നാം കോടതിയിൽ നിന്നും ജാമ്യമെടുത്തു.
ചേർത്തല ബ്ലോക്ക് പ്രസിഡന്റ് അഡ്വ. സി.വി തോമസാണ് ഉണ്ണിത്താന്റെ അഭിഭാഷകൻ. ഐപിസി 500-ാം വകുപ്പ് അനുസരിച്ചാണ് കേസ് എടുത്തത്. ചേർത്തലയിൽ എത്തിയ രാജ്മോഹൻ ഉണ്ണിത്താനോടൊപ്പം സി.കെ ഷാജിമോഹൻ, ഐസക് മാടവന, എസ്. ശരത്, എസ്. കൃഷ്ണകുമാർ, എം.എ രതീഷ് , ദേവരാജൻ പിള്ള തുടങ്ങിയ നേതാക്കളുമുണ്ടായിരുന്നു.