കോഴിക്കോട്: ശബരിമലയിൽ സ്ത്രീപ്രവേശനം വേണമെന്ന് വിശ്വാസി സമൂഹത്തിൽ നിന്നും ആവശ്യമുയർന്നാൽ ഹിന്ദുഐക്യവേദി പി ന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ കെ.പി. ശശികല. വ്യക്തികളിൽ നിന്നല്ല. വിശ്വാസി സമൂഹത്തിൽ നിന്നാണ് ഇത്തരം ആവശ്യങ്ങൾ ഉയരേണ്ടതെന്നും അവർ പറഞ്ഞു.
ഭക്തജനസമൂഹത്തിൽ നിന്നോ ഹിന്ദുസംഘടനകളുടെ ഭാഗത്ത് നിന്നോ ഇത്തരം ആവശ്യം ഉയർന്നാൽ ആചാര്യസഭ വിളിച്ചുകൂട്ടാനും ആചാരത്തിൽ ആവശ്യമായ മാറ്റം വരുത്താനും ഹിന്ദുഐക്യവേദി നേതൃത്വം നൽകും.ഹിന്ദുഐക്യവേദിയ്ക്ക് ശബരിമലയിൽ സ്ത്രീപ്രവേശന വിഷയത്തിൽ മുൻവിധികളൊന്നുമില്ലെന്നും അവർ പറഞ്ഞു.