വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍..! മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗം; തെളിവുകള്‍ പരിശോധിച്ച ശേഷം ശശികലയ്‌ക്കെതിരേ കൂടുതല്‍ നടപടി; സോഷ്യല്‍ മീഡിയയില്‍ ആഘോഷം

Sasikalaകാഞ്ഞങ്ങാട്: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികലയ്‌ക്കെതിരെ കാസര്‍ഗോഡ് ജില്ലാ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.ഷുക്കൂര്‍ നല്‍കിയ പരാതിയിലെടുത്ത കേസില്‍ തുടരന്വേഷണം ഉടന്‍ ഉണ്ടാകുമെന്നു ഹോസ്ദുര്‍ഗ് പോലീസ് പറഞ്ഞു.

സംസ്ഥാനത്ത് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഇവര്‍ പ്രസംഗിച്ചെന്നാരോപിച്ചായിരുന്നു പരാതി നല്‍കിയത്. യു ട്യൂബില്‍ നിന്നു ഡൗണ്‍ലോഡു ചെയ്ത ഇവരുടെ പ്രസംഗം അടങ്ങിയ സിഡികളും തെളിവായി പോലീസില്‍ നല്‍കിയിരുന്നു. ഹൊസ്ദുര്‍ഗിലെ സിഎസ് അസോസിയേറ്റ്‌സിലെ നോട്ടറി സി.ഷുക്കൂര്‍ എന്ന പേരിലാണ് പബ്ലിക് പ്രോസിക്കൂട്ടര്‍ പരാതി നല്‍കിയത്. പരാതിക്കാരന്‍ പോലീസില്‍ നല്‍കിയ തെളിവുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ നോട്ടീസ് അയക്കുകയുള്ളൂവെന്നു കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്‍ പറഞ്ഞു.

ശശികലയുടെ പ്രസംഗങ്ങള്‍ അടങ്ങിയ രണ്ടു സിഡികളാണ് പോലീസില്‍ തെളിവായി ഹാജരാക്കിയത്. ഇവ എപ്പോള്‍ എവിടെ വച്ച് പ്രസംഗിച്ചതാണെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ അപ്്‌ലോഡ് ചെയ്തത് ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ കേസുമായി പോലീസ് മുന്നോട്ടുപോവുകയുള്ളൂ. വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന രീതിയിലുള്ള സമീപനത്തിന് ഇന്ത്യന്‍ ശിക്ഷാനിയമം 153(എ)വകുപ്പ് അനുസരിച്ചാണ് ശശികലയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്.

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18

Related posts