പന്തളം: പന്തളം കൊട്ടാരവും ശബരിമലയുമായുള്ള ബന്ധം സംബന്ധിച്ച രേഖകൾ സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് പന്തളം കൊട്ടാരം നിർവാഹകസമിതി അധ്യക്ഷൻ ശശികുമാരവർമ. ക്ഷേത്രാചാരങ്ങൾ സംരക്ഷിക്കപ്പെടാനാണ് 1949ലെ കവനന്റിനെക്കുറിച്ച് പറഞ്ഞതെന്നും ഇക്കാര്യങ്ങൾ ഇന്നു മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കവനന്റ് നിയമപ്രകാരം ക്ഷേത്രം അടച്ചിടാൻ കൊട്ടാരത്തിന് അധികാരമുണ്ടെന്നും അതുകൊണ്ടാണ് ആചാരലംഘനം ഉണ്ടായാൽ ക്ഷേത്രം അടച്ചിടണമെന്നു കാട്ടി തന്ത്രിക്കു കത്തു നൽകിയതെന്നും ശശികുമാരവർമ പറഞ്ഞു.