ആ മഹാലക്ഷ്മിയെ കണ്ടെത്തി! എ കെ ശശീന്ദ്രനെതിരെ ഹര്‍ജി നല്‍കിയത് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി; നടന്നത് സിനിമയെ വെല്ലുന്ന തിരക്കഥ

രാഷ്ട്രീയത്തിലെ കളികള്‍ പലപ്പോഴും സിനിമാക്കഥയെ വെല്ലുന്നതാവാറുണ്ട്. ലളിതമായ രീതിയില്‍ പറഞ്ഞാല്‍ ഒരു പാമ്പുംകോണി കളി. കേരളത്തിലും സ്ഥിതി വിഭിന്നമല്ല.

ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായി വീണ്ടും മന്ത്രിയായ എ.കെ.ശശീന്ദ്രനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ പേഴ്‌സണ്‍ സ്റ്റാഫായ ബിവി ശ്രീകുമാറിന്റെ വീട്ടിലെ ജോലിക്കാരി, വെള്ളൂര്‍ സ്വദേശിനി മഹാലക്ഷ്മിയാണെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വര്‍ഷങ്ങളായി മോട്ടോര്‍വാഹന വകുപ്പിലെ ഉദ്യോഗസ്ഥന്‍ കൂടിയാണ് ശ്രീകുമാര്‍. സ്വകാര്യ ചാനല്‍ നടത്തിയ അന്വേഷണത്തിലാണ് വാര്‍ത്ത പുറത്തായത്.

ഫോണ്‍കെണി കേസില്‍ ശശീന്ദ്രനെതിരെ പരാതി കൊടുത്ത മാധ്യമപ്രവര്‍ത്തക പിന്നീട് ഇത് പിന്‍വലിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുന്നത് അനുവദിക്കരുതെന്നും ഭീഷണിപ്പെടുത്തിയാണ് മാധ്യമപ്രവര്‍ത്തകയെക്കൊണ്ട് പരാതി പിന്‍വലിപ്പിച്ചതെന്നുമാണ് മഹാലക്ഷ്മി ഉന്നയിച്ച വാദം.

അതേസമയം മഹാലക്ഷ്മിയുടെ മകള്‍ അമ്മയ്ക്ക് ജോലി ശ്രീകുമാറിന്റെ വീട്ടിലാണെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് സംശയം തോന്നിയതോടെ തിരുത്തി. കേസിന് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് അമ്മ പരാതി നല്‍കിയതെന്നും മകള്‍ പറഞ്ഞു.

 

 

 

Related posts