ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ക്ഷമചോദിച്ച് കോൺഗ്രസ് എംപി ശശിതരൂർ.
ബംഗ്ലാദേശ് രൂപീകരണത്തിൽ മുഖ്യപങ്കാളിയായിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയുടെ പേര് മോദി പ്രസംഗത്തിൽ പരാമർശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തരൂരിന്റെ വിമർശനം.
എന്നാൽ, തനിക്ക് തെറ്റുപറ്റിയെന്നും തലക്കെട്ടുകൾ മാത്രം വായിച്ചും ട്വീറ്റുകൾ കണ്ടുമാണ് താൻ പ്രധാനമന്ത്രിയെ വിമർശിച്ചതെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.
“തെറ്റു പറ്റിയതായി ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കുന്നതിന് തനിക്കു മടിയില്ല. ഇന്നലെ തലക്കെട്ടുകള്‍ മാത്രം വായിച്ചും ട്വീറ്റുകള്‍ കണ്ടുമാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റിട്ടത്.
ബംഗ്ലാദേശിനെ വിമോചിപ്പിച്ചത് ആരാണെന്ന് എല്ലാവര്ക്കും അറിയാം എന്നായിരുന്നു ട്വീറ്റ്. ഇന്ദിരാ ഗാന്ധിയെ മോദി ഒഴിവാക്കി എന്നായിരുന്നു അതിന്റെ വ്യംഗാര്‍ഥം. അതില്‍ ക്ഷമ ചോദിക്കുന്നുവെന്ന്’ തരൂര്‍ ട്വീറ്റില്‍ പറയുന്നു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് മോദി ബംഗ്ലാദേശിൽ വന്നത്. കോവിഡ് വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദർശനമാണിത്.