കോഴിക്കോട്: ഹമാസിനെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ചെന്നാരോപിച്ച് ശശി തരൂരിനെതിരേ എസ്കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍.
ഐക്യരാഷ്ട്ര സഭയില്‍ ഉദ്യോഗസ്ഥനായിട്ടുണ്ടെങ്കിലും വാങ്ങിയ ശമ്പളത്തിന് ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകിപ്പോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഗാന്ധിജിയും നെഹ്റുവും മുതല്‍ കോണ്‍ഗ്രസ് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും ഇക്കാലമത്രയും പലസ്തീൻ ജനതയുടെ കൂടെ നില്‍ക്കുകയും ഇസ്രയേല്‍ ഭീകരതയെ തള്ളിപ്പറഞ്ഞവരുമാണ്.
ഇതില്‍ നിന്ന് ഭിന്നമായി ശശി തരൂര്‍ പോലുള്ള ഒരാളില്‍ നിന്നുണ്ടായ പരാമര്‍ശം അദ്ഭുതപ്പെടുത്തിയെന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.