ഇ​തൊ​രു കോ​ൺ​ക്രീ​റ്റ് ശി​ല്പം മാ​ത്രം..! എസ്എ ടി ആശുപത്രിക്ക് മുന്നിലെ പ്രതിമയ്ക്ക് മുന്നി ൽ മെ​ഴു​കു​തി​രി​ക​ളും ച​ന്ദ​ന​ത്തി​രി​ക​ളും ക​ത്തി​ക്ക​രു​ത്; പ്രചരിക്കുന്നത് നുണക്കഥകളെന്ന് പ്രിൻസിപ്പൽ

Ammayum-kunjum-satതി​രു​വ​ന​ന്ത​പു​രം: എ​സ്എ​ടി ആ​ശു​പ​ത്രി​യി​യു​ടെ മു​ന്‍​ഭാ​ഗ​ത്തെ റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള അ​മ്മ​യും കു​ഞ്ഞും പ്ര​തി​മ ഒ​രു കോ​ണ്‍​ക്രീ​റ്റ് ശി​ല്‍​പ്പം മാ​ത്ര​മാ​ണെ​ന്നും ഇ​വി​ടെ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ളും അ​വ​രു​ടെ ബ​ന്ധു​ക്ക​ളും വ​ഞ്ചി​ത​രാ​ക​രു​തെ​ന്നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍. ശാ​സ്ത്രീ​യ​മാ​യി രോ​ഗി​ക​ള്‍​ക്ക് പ​രി​ച​ര​ണം ന​ല്‍​കു​ന്ന സ്ഥാ​പ​ന​മാ​ണ് ആ​ശു​പ​ത്രി​ക​ള്‍.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തീ​ര്‍​ത്ത ശി​ല്‍​പ്പ​ത്തെ അ​ന്ധ​വി​ശ്വാ​സ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത് , ആ​ശു​പ​ത്രി​ക​ളു​ടെ സു​ഗ​മ​മാ​യ പ്ര​വ​ര്‍​ത്ത​ന​ത്തെ ബാ​ധി​ക്കും. ആ​യ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ഈ ​അ​ന്ധ​വി​ശ്വാ​സം തി​രി​ച്ച​റി​യ​ണ​മെ​ന്നും പ്രി​ന്‍​സി​പ്പ​ല്‍ വ്യ​ക്ത​മാ​ക്കി.

ഈ ​പ്ര​തി​മ​യ്ക്കു സ​മീ​പ​ത്താ​യാ​ണ് ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ്, അ​ത്യാ​ഹി​ത വി​ഭാ​ഗം, ബ്ല​ഡ് ബാ​ങ്ക്, ഐ​സി​യു​ക​ള്‍ എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​ത്. ന​വ മാ​ധ്യ​മ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ഇ​തി​നെ​പ്പ​റ്റി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പോ​സ്റ്റു​ക​ളും വ​ന്നി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ അ​വ​ബോ​ധ​ത്തി​നാ​യി എ​സ്എ​ടി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം ബോ​ര്‍​ഡും സ്ഥാ​പി​ച്ച​ത്. ഈ ​പ്ര​തി​മ​യ്ക്ക് മു​മ്പി​ല്‍ മെ​ഴു​കു​തി​രി, വി​ള​ക്ക്, ച​ന്ദ​ന​ത്തി​രി എ​ന്നി​വ ക​ത്തി​ക്കു​ന്ന​തി​നേ​യും ആ​ളു​ക​ള്‍ കൂ​ടി തി​ര​ക്കു​ണ്ടാ​ക്കു​ന്ന​തി​നേ​യും ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​മു​ണ്ട്.

എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ അ​മ്മ​യും കു​ഞ്ഞും പ്ര​തി​മ ഉ​ണ്ടാ​ക്കി​യ​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ മു​ന്‍ ജീ​വ​ന​ക്കാ​ര​ന്‍ കൂ​ടി​യാ​യ ശി​ല്‍​പ്പി ആ​ര്യ​നാ​ട് രാ​ജേ​ന്ദ്ര​നാ​ണ്. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ വ​ര​ച്ച് കൊ​ടു​ക്കു​ന്ന ആ​ര്‍​ട്ടി​സ്റ്റി​ക് മോ​ഡു​ല​ര്‍ ആ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍. അ​മ്മ​യും കു​ഞ്ഞും പ്ര​തി​മ​യു​ള്‍​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം പ​ഠ​ന വി​ഷ​യ​മ​ല്ലാ​ത്ത ശി​ല്‍​പ്പ​ങ്ങ​ളാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് കാ​മ്പ​സി​ലും മ്യൂ​സി​യ​ത്തി​ലു​മാ​യി അ​ദ്ദേ​ഹം നി​ര്‍​മി​ച്ചി​ട്ടു​ള്ള​ത്.

ജോ​ലി ചെ​യ്യു​ന്ന സ​മ​യ​ത്ത് കാ​മ്പ​സി​നു​ള്ളി​ല്‍ ക്രി​യാ​ത്മ​ക​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ന്‍റെ മോ​ഹം. ആ​ശു​പ​ത്രി പ​രി​സ​ര​മാ​യ​തി​നാ​ല്‍ ആ​രോ​ഗ്യ​മു​ള്ള ഒ​രു മ​നു​ഷ്യ​ന്‍റെ വ​ലി​യ പ്ര​തി​മ നി​ര്‍​മി​ക്കാ​നാ​യി​രു​ന്നു താ​ത്പ​ര്യം. പീ​ഡി​യാ​ട്രി​ക് അ​സോ​സി​യേ​ഷ​ന്‍ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ കു​റ​ച്ച് തു​ക മി​ച്ചം വ​ന്ന​പ്പോ​ള്‍ പ്ര​തി​മാ നി​ര്‍​മാ​ണ​ത്തി​നാ​യി വി​നി​യോ​ഗി​ക്കാ​മെ​ന്ന് അ​വ​ര്‍ തീ​രു​മാ​നി​ച്ചു.

തു​ട​ര്‍​ന്നാ​ണ് എ​സ്എ​ടി ആ​ശു​പ​ത്രി​യു​ടെ മു​ന്‍ ഭാ​ഗ​ത്താ​യു​ള്ള ഒ​രു സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്ത് അ​വി​ടെ ഒ​രു പ്ര​തി​മ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.  എ​സ്എ​ടി അ​മ്മ​മാ​ര്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മു​ള്ള ആ​ശു​പ​ത്രി​യാ​യ​തി​നാ​ലാ​ണ് അ​മ്മ​യും കു​ഞ്ഞും പ്ര​തി​മ നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. 1990 ലാ​ണ് പ്ര​തി​മ​യു​ടെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​ത്.

മൂ​ന്ന് മാ​സം കൊ​ണ്ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഏ​ഴ് മാ​സം കൊ​ണ്ടാ​ണ് പ​ണി പൂ​ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. രാ​ജേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു പേ​രാ​ണ് പ്ര​തി​മാ നി​ര്‍​മാ​ണ​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്. ക​രി​ങ്ക​ല്ല്, ചു​ടു​ക​ല്ല്, കോ​ണ്‍​ക്രീ​റ്റ് എ​ന്നി​വ​യാ​ണ് പ്ര​തി​മാ നി​ര്‍​മാ​ണ​ത്തി​നു​പ​യോ​ഗി​ച്ച​ത്. ആ​ദ്യം ക​മ്പി കെ​ട്ടി ച​ട്ട​ക്കൂ​ട് നി​ര്‍​മി​ച്ച് ചു​ടു​ക​ല്ല് വെ​ട്ടി​യൊ​ട്ടി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് സി​മ​ന്‍റി​ട്ട് അ​വ​സാ​ന മി​നി​ക്കു പ​ണി​ക​ള്‍ ചെ​യ്തു.

22 അ​ടി ഉ​യ​ര​വും അ​ഞ്ച് അ​ടി വീ​തി​യു​മു​ള്ള​തു​മാ​ണ് ഈ ​കൂ​റ്റ​ന്‍ പ്ര​തി​മ. 1990 ന​വം​ബ​ര്‍ 14 ശി​ശു​ദി​ന​ത്തി​ലാ​ണ് പ്ര​തി​മ അ​നാഛാ​ദ​നം ചെ​യ്ത​ത്. 25,000 രൂ​പ​യാ​യി​രു​ന്നു ഈ ​ശി​ല്‍​പ്പ​ത്തി​ന്‍റെ നി​ര്‍​മാ​ണ ചെ​ല​വ്.1992ല്‍ ​എ​സ്ബി​ടി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​മ്മ​യും കു​ഞ്ഞും ശി​ല്‍​പ്പ​ത്തി​ന് ചു​റ്റും ലാ​ന്‍​ഡ് സ്‌​ക്യാ​പ്പ് ചെ​യ്ത് ഇ​രു​മ്പു​വേ​ലി കെ​ട്ടി വേ​ര്‍​തി​രി​ച്ചു. ര​ണ്ട് വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ ഇ​തി​ന്‍റെ പെ​യി​ന്‍റിം​ഗ് ന​ട​ത്തി വ​രു​ന്നു.

ഈ ​ശി​ല്‍​പ്പ​ത്തി​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പ​ല​രു​ടേ​യും ഛായ​യു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള ബ​ന്ധം അ​ഭേ​ദ്യ​മാ​ണ്. മു​ല​യൂ​ട്ടു​ന്ന സ​മ​യ​ത്ത് അ​മ്മ​യ്ക്ക് കു​ഞ്ഞി​നോ​ടു​ള്ള സ്‌​നേ​ഹ​വും ആ​ത്മ ബ​ന്ധ​വും പ്ര​തീ​ക്ഷ​യും സ്വ​പ്ന​വു​മെ​ല്ലാം ഈ ​ശി​ല്‍​പ്പ​ത്തി​ലൂ​ടെ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.

മു​ണ്ടും ബ്ലൗ​സും ധ​രി​ച്ച അ​ന്ന​ത്തെ ഒ​രു ശ​രാ​ശ​രി മ​ല​യാ​ളി വീ​ട്ട​മ്മ​യെ ഈ ​ശി​ല്‍​പ്പ​ത്തി​ലൂ​ടെ കാ​ണാ​ന്‍ സാ​ധി​ക്കും. അ​തെ, ഇ​തൊ​രു മ​നോ​ഹ​ര​മാ​യ വെ​റും ശി​ല്‍​പ്പം മാ​ത്ര​മാ​ണ്. ഇ​തി​ന് ഒ​രു ദൈ​വി​ക പ​രി​വേ​ഷ​വു​മി​ല്ല. വെ​റു​തേ അ​ന്ധ വി​ശ്വാ​സ​ത്തി​ലേ​ക്ക് ആ​രും പോ​ക​രു​തെ​ന്നാ​ണ് ശി​ല്‍​പ്പി​യു​ടേ​യും
അ​ഭ്യ​ര്‍​ഥ​ന.

Related posts