മകന്‍റെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി;കയ്യിൽ കിട്ടിയ ചുറ്റികയ്ക്ക് അടിച്ച് വീഴിച്ച് അച്ഛനെ കൊലപ്പെടുത്തി; അനുഭവിച്ച ദുരിതജീവിതത്തെക്കുറിച്ച്  മകൻ പറഞ്ഞതിങ്ങനെ…


വ​ർ​ക്ക​ല: വ​ർ​ക്ക​ല ഏ​ണാ​ർ​വി​ള കോ​ള​നി​യി​ൽ മ​ദ്യ​പി​ച്ച് വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യ അ​ച്ഛ​നെ ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ മ​ക​ൻ അ​റ​സ്റ്റി​ൽ. വ​ർ​ക്ക​ല ചെ​മ്മ​രു​തി പ​ഞ്ചാ​യ​ത്തി​ൽ ക​ല്ലു​വി​ള വീ​ട്ടി​ൽ സ​ത്യ​ൻ (65) കൊ​ല്ല​പ്പെ​ട്ട​ കേസിലാണ് മകൻ സതീഷ് അറസ്റ്റിലായത്.

ഏ​ണാ​ർ​വി​ള കോ​ള​നി​യി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.30 ഓടെ യാണ് കൊലപാതകം ന​ട​ന്ന​ത്.സ​ത്യ​ന്‍റെ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത തോ​ന്നി​യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫോ​റ​ൻ​സി​ക് ടീ​മി​നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി.

പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രു​ടെ ക​ണ്ടെ​ത്ത​ലി​ന്‍റെയും പോ​ലീ​സി​ന്‍റെ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യു​ടെ​യും സം​ഭ​വസ്ഥ​ല​ത്തി​ന​ടു​ത്ത് ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളു​ടെ മൊ​ഴി​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സതീഷിന്‍റ അ​റ​സ്റ്റ്. മ​ക​ൻ അ​ച്ഛ​നെ ചു​റ്റി​ക കൊ​ണ്ട് ത​ല​ക്ക​ടി​ച്ചും ശ്വാ​സം​മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന്പോലീസ് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ സ​ത്യ​ൻ മ​ദ്യ​പി​ച്ച് വീ​ട്ടി​ലെ​ത്തു​ക​യും മ​ക​ൻ സ​തീ​ഷു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും ചെ​യ്തു. സ​ത്യ​ൻ മ​ക​നെ മ​ർ​ദി​ക്കു​ക​യും വെ​ട്ടു​ക​ത്തി ക​ഴു​ത്തി​ൽ വ​ച്ചു കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് വഴക്കിനിടെ സതീഷ് ചു​റ്റി​കകൊണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ബോ​ധം ന​ഷ്ട​പ്പെ​ട്ട സ​ത്യ​നെ ശ്വാ​സം മു​ട്ടി​ക്കു​ക​യും മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​യ​ൽ​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​മ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ സ​ത്യ​ന്‍റെ ഭാ​ര്യ ശോ​ഭ​ന വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. സ്ഥി​രം വ​ഴ​ക്ക് ആ​യ​തി​നാ​ൽ ഇ​വ​ർ ശ്ര​ദ്ധി​ക്കാ​തെ വീ​ടി​നുപി​റ​കി​ൽ ഇ​രു​ന്ന് പാ​ത്ര​ങ്ങ​ൾ ക​ഴു​കു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​രി ശ്യാ​മ​ള​യാ​ണ് മ​റ്റു​ള്ള​വ​രെ വി​ളി​ച്ചുകൂട്ടി സത്യനെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

പി​ന്നീ​ട് സ​തീ​ഷി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍റെ ഉ​പ​ദ്ര​വം സ​ഹി​ക്ക വ​യ്യാ​തെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് സ​മ്മ​തി​ച്ച​ത്. കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ചു​റ്റി​ക പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. മ​രിച്ച സ​ത്യ​നും മ​ക​നും ത​ട്ടി​ന്‍റെ പ​ണി​ക്കാ​രാ​ണ്. അ​ച്ഛ​നും മ​ക​നും മ​ദ്യ​പി​ച്ച് സ്ഥി​ര​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കാ​റു​ണ്ടെന്ന് പോലീസ് പറഞ്ഞു.

തി​രു​വ​ന​ന്ത​പു​രം എ​സ്പി ഡോ​ക്ട​ർ ദി​വ്യ വി. ​ഗോ​പി​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്ക​ല ഡി​വൈ​എ​സ്പി പി.​നി​യാ​സ്, അ​യി​രൂ​ർ പോ​ലീ​സ് എ​സ്എ​ച്ച്ഒ വി. ​കെ.​ശ്രീ​ജേ​ഷ്, എ​സ്ഐ​മാ​രാ​യ ആ​ർ. സ​ജീ​വ് , സ​ജി​ത്ത്, എ​എ​സ്ഐ മാ​രാ​യ സു​നി​ൽ കു​മാ​ർ, ഇ​തി​ഹാ​സ് നാ​യ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ സു​ജീ​ഷ് കു​മാ​ർ, ര​ഞ്ജി​ത്ത്, സ​ജീ​വ്, സു​ഗു​ണ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment