പത്തനംതിട്ട: ഡിസിസിയുടെ പുതിയ അധ്യക്ഷനായി പ്രഫ.സതീഷ് കൊച്ചുപറന്പിൽ നിയമിതനായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടുദിവസത്തിനകം ഒൗദ്യോഗിക പ്രഖ്യാപനം എഐസിസി നടത്തും.
പത്തനംതിട്ട ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കേരളത്തിൽ നിന്നു സമർപ്പിക്കപ്പെട്ട പേരിൽ അവസാനം സതീഷ് കൊച്ചുപറന്പിലിന്റെ പേരു മാത്രമാണുണ്ടായിരുന്നത്.
നിലവിൽ കെപിസിസി സെക്രട്ടറിയാണ് അദ്ദേഹം. ഡിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
എ ഗ്രൂപ്പുകാരനായ സതീഷ് കൊച്ചുപറന്പിൽ അധ്യക്ഷനായി വരുന്നതിനെ ഐ ഗ്രൂപ്പും എതിർത്തിരുന്നില്ല.
ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണച്ച പേരിനോട് കെപിസിസി പ്രസിഡന്റിനും എതിർപ്പുണ്ടായിരുന്നില്ല.
എംജി സർവകലാശാല സിൻഡിക്കേറ്റംഗമായി മൂന്ന് ടേം പൂർത്തീകരിച്ച അദ്ദേഹം പന്പ ഡിബി കോളജ് അധ്യാപകനായിരുന്നു.
2016 മുതൽ കെപിസിസി എക്സിക്യൂട്ടീവംഗമായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നു.