പിന്നോക്ക വിഭാഗത്തിന് എന്നും താങ്ങായത് കോണ്‍ഗ്രസ് സര്‍ക്കാര്‍ മാത്രം: പാച്ചേനി

KNR-SATHEESHAN-PACHENYകണ്ണൂര്‍: പിന്നോക്ക ജനവിഭാഗത്തെ സാമൂഹ്യ മുഖ്യധാരയിലേക്ക് കൊണ്ടു വന്നതും ഇവര്‍ക്കാവശ്യമായ എല്ലാ സുരക്ഷ ഒരുക്കകയും ചെയ്തത് കോണ്‍ഗ്രസ് നേതൃത്വം നല്‍കി പോന്ന സര്‍ക്കാരുകള്‍ മാത്രമാണെന്നു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. പിന്നോക്ക വിഭാഗത്തെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ഉന്നമനത്തിനാണ് എന്നും കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കി പോന്നതെന്നും പാച്ചേനി ചൂണ്ടിക്കാട്ടി. കാട്ടാമ്പള്ളി സമരത്തിന്റെ അറുപതാം വാര്‍ഷികത്തോ ടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന ആചരണ പരിപാടികളുടെ ഉദ്ഘാടനം ബാലന്‍ കിണറില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുടിയിറക്കപ്പെട്ട പട്ടികജാതിക്കാരെ കുടിയിരുത്തുന്നതിനു വേണ്ടി നടത്തിയ സമര പോരാട്ടം നാടിന്റെ സമര ചരിത്രത്തില്‍ വേറിട്ട ഒന്നാണ്. നമ്മുടെ രാജ്യത്ത് ഇന്നു ദളിത് പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ജീവിക്കാനുള്ള സാഹചര്യത്തിന് പോലും ഭീഷണിയായി ഭരണകൂടങ്ങള്‍ നില്ക്കുകയാണ്.

ഇപ്പോഴത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും പാച്ചേനി പറഞ്ഞു. കാട്ടാമ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  ഡിസിസി മുന്‍ പ്രസിഡന്റ്് കെ. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. ബാലകൃഷ്ണന്‍, രജിത്ത് നാറാത്ത്, കല്ലിക്കോടന്‍ രാഗേഷ്, എം.എ. ഹംസ, പി.ഒ ചന്ദ്രമോഹനന്‍, കെ. ബാബു, പി സുരേഷ്, കടവന്‍ സലാം ഹാജി എന്നിവര്‍ പ്രസംഗിച്ചു.

Related posts