തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ മാർച്ചിലെ സംഘർഷത്തിനെത്തുടർന്ന് തന്നെ ഒന്നാം പ്രതിയാക്കി കന്റോൺമെന്റ് പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഫേസ്ബുക്കിലാണ് വി.ഡി.സതീശന്റെ പ്രതികരണം. ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം എന്നാണ് വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചത്.
തനിക്കെതിരേ കേസെടുത്ത വാർത്തയുടെ സ്ക്രീൻ ഷോട്ടും ഫേസ്ബുക്ക് കുറിപ്പിനൊപ്പം വി.ഡി.സതീശൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ നടന്ന മാർച്ചിനെത്തുടർന്ന് ഷാഫി പറന്പിൽ, എം.വിൻസെന്റ് എംഎൽഎ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മുന്നൂറിലേരെപ്പേരെയും പ്രതി ചേർത്തിട്ടുണ്ട്.