പാപ്പിനിശ്ശേരി: രാഹുൽഗാന്ധിയുടെ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന ജന പിൻതുണയെ അസൂയയോടെ ഭരണപക്ഷത്തെയും ചില പ്രതിപക്ഷ പാർട്ടി നേതാക്കളും കാണുന്നതായി ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. പാപ്പിനിശ്ശേരിയിൽ പുതുതായി ചാർജടുത്ത മണ്ഡലം പ്രസിഡന്റിന്റെ സ്ഥാനാരാഹണ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു പാച്ചേനി .
ഉത്തർ പ്രദേശിൽ മായാവതിയും അഖിലേഷും കോൺഗ്രസിനെ അകറ്റി സഖ്യ പ്രഖ്യാപനം നടത്തിയത് തന്നെ കോൺഗ്രസിന്റെ വർദ്ധിച്ചു വരുന്ന ജന പിൻതുണയിലുള്ള അസൂയയുടെ ഭാഗമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പല പ്രാദേശിക പാർട്ടികൾ ജാതി-മത-പ്രാദേശിക വികാരത്തിൽ അടിമപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വം വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വികാരം കത്തിപ്പടരുകയാണ്: അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ നാം കണ്ടത്. യു എ .ഇ .യിൽ കഴിഞ്ഞദിവസം രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ എത്തിച്ചേർന്നിട്ടുള്ള വൻ ജനക്കൂട്ടവും .
കോൺഗ്രസിനെ എതിർക്കുന്നവരും ആക്ഷേപിക്കുന്നവരും അവരുടെ നിലപാട് മാറ്റി കോൺഗ്രസിനോട് ആഭിമുഖ്യം പുലർത്തേണ്ട കാലഘട്ടമാണിതെന്ന് വിളിച്ചോതുന്നതാണ്. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന വലിയ വെല്ലുവിളി ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനിൽപ്പാണ്. അതിനുള്ള ഒറ്റമൂലി കോൺഗ്രസിനെ അധികാര മേറ്റു ക എന്ന് മാത്രമാണെന്നും സതീശൻ പാച്ചേനി പറഞ്ഞു .
ചടങ്ങിൽ സി.എച്ച്. മൊയ്തു അധ്യക്ഷത വഹിച്ചു.പിസിസി എക്സികുട്ടീവ് മെമ്പർ കെ.പ്രമോദ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി. മെമ്പർ അഡ്വ. മാർട്ടിൻ ജോർജ്, ഡി.സി.സി. ജനറൽ സിക്രട്ടറി കെ.ബാലകൃഷ്ണൻ , രജിത്ത് നാറാത്ത്, അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി.കെ. അജിത്ത്, കെ.പി.കാദർ കൂട്ടി, പി.അബൂ ബക്കർ, പുതുതായി സ്ഥാനം ഏറ്റെടുത്ത പ്രസിഡണ്ട് എം.സി. ദിനേശൻ, ഷഫീക്ക് മാങ്കടവ് തുടങ്ങിയവർ പ്രസംഗിച്ചു. ദളിത് കോൺഗ്രസ് പ്രസിഡണ്ട് സി.രാജീവൻ മണ്ഡലം കമ്മറ്റിയുടെ സമര പ്രഖ്യാപനം ചടങ്ങിൽ അവതരിപ്പിച്ചു