തളിപ്പറമ്പ്: കീഴാറ്റൂരില്‍ പ്രവേശിക്കുന്നതിന് സിപിഎം ഓഫീസില്‍ നിന്ന് പാസ്പോര്‍ട്ടും വീസയും വാങ്ങേണ്ടിവരുമോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. ഇവിടേക്ക് പുറത്തുനിന്നുള്ളവരെ കയറ്റില്ലെന്നാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. അവിടെ സിപിഎം ചെക്പോസ്റ്റ് നിര്‍മിച്ചാല്‍ അത് ജനം തകര്‍ത്തെറിയുമെന്നും അദ്ദേഹം പറഞ്ഞു.
തളിപ്പറമ്പില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വയല്‍ക്കിളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സര്‍വേക്കല്ലെടുത്ത് വെച്ചാല്‍ തീരുന്നതല്ല കീഴാറ്റൂര്‍ പ്രശ്നമെന്ന് ജയരാജന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വയല്‍ക്കിളികളുടെ ആത്മാഹൂതി ശ്രമം ജനം തളളിയെന്ന് പറയുന്ന ജയരാജന് അവരുടെ മരണമാണ് കൊതിക്കുന്നതെന്നും പാച്ചേനി കുറ്റപ്പെടുത്തി. ഭൂവുടമകളെല്ലാം സമ്മതപത്രം നല്‍കിയെന്ന് ജയരാജന് പറയുന്നത്, കല്ലുവെച്ച നുണകളാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്.
വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും കോണ്‍ഗ്രസ് സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. കല്ലിങ്കീല്‍ പത്മനാഭന്, രജനി രമാനന്ദ്, ജോഷി കണ്ടത്തില്‍, ടി.ജനാര്ദ്ദനന് എന്നിവര്‍ പ്രസംഗിച്ചു. ഇ.ടി.രാജീവന്, എ.ഡി.സാബൂസ്, രാജീവന് കപ്പച്ചേരി, വല്‍സല പ്രഭാകരന്, വി.ജാനകി, രാഹുല്‍ ദാമോദരന്‍എന്നിവര്‍ നേതൃത്വം നല്കി.