കുഞ്ഞുങ്ങൾ ഒളിച്ചെ കണ്ടെ കളിക്കുമ്പോഴല്ലെ പുതപ്പിനടിയിൽ ഒളിച്ചിരിക്കുന്നതും തല മാത്രം മൂടി സുരക്ഷിതരാണെന്ന് കരുതി ഇരിക്കുമ്പോൾ കാല് കണ്ട് അവരെ കണ്ടെത്തുന്നതുമൊക്കെ.
ഇത് കുട്ടിക്കളിയല്ലാട്ടോ
എന്നാൽ ഡെർബി ഷെയറിലെ പോലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയും പോസ്റ്റുംഒരു കുട്ടിക്കളിയുടേതല്ല.
പിന്നെയോ ഡെർബിഷെയറിലെ പോലീസുകാരും സ്വാഡ്ലിൻകോട്ടിലെ ഒരു കള്ളനും തമ്മിൽ നടന്ന ഒളിച്ചു കളിയെക്കുറിച്ചാണ്.
കള്ളൻ പോലീസുകാർ കാണാതെ വീട്ടിലെ കബോർഡിനുള്ളിൽ ഒരു ബ്ലാങ്കറ്റ് പുതച്ചിരുന്നു. തലയൊക്കെ നന്നായി മൂടിയിട്ടുണ്ട്. കള്ളന്റെ വിചാരം തന്നെ ആരും കണ്ടുപിടിക്കില്ലെന്നായിരുന്നു.
കണ്ടുപിടിക്കില്ലെന്ന് കരുതിയല്ലെ ?
മോഷണ കേസിലെ പ്രതിയായ ഇദ്ദേഹത്തെ തേടിയിറങ്ങിയതായിരുന്നു പോലീസ് . പതിവുപോലെ പ്രതികളായിട്ടുള്ളവരുടെ അഡ്രസ് നോക്കി ചെന്ന് വാതിലിൽ മുട്ടുകയാണ് പോലീസ് ചെയ്യാറ്.
സാധാരണ പ്രതികൾ വീടിനുള്ളിൽ ഒളിച്ചിരിക്കുകയോ ഗാർഡനിലൂടെ ഓടി മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിക്കും. എന്നാൽ ഇദ്ദേഹത്തിന്റെ അഡ്രസ് കണ്ടെത്താനായില്ല.
എങ്കിലും പോലീസ് പരിശോധന തുടർന്നു. ഒളിച്ചിരുന്ന ഇദ്ദേഹമാകട്ടെ കബോർഡിനുള്ളിൽ പരിശോധിക്കുമെന്ന് കരുതിയിരുന്നില്ല.
ആ കാലുകൾ
ഒടുവിൽ അഡ്രസ് കണ്ടെത്തിയ പോലീസുകാർ വീടിനുള്ളിൽ പരിശോധന തുടങ്ങി. കബോർഡ് തുറന്നപ്പോൾ ഒരു പുതപ്പിനുള്ളി നിന്നും നീണ്ട് നിൽക്കുന്ന കാലുകൾ.
പതിയെ പുതപ്പ് നീക്കി നോക്കുമ്പോൾ പ്രതി. പ്രതി കബോർഡിനു ള്ളൽ ഇരിക്കുന്ന ചിത്രം പങ്കു വെച്ചു കൊണ്ട് പോലീസുകാർ പറഞ്ഞത് ,
സാധാരണ ഓടിത്തളർന്നാണ് പ്രതികൾ ജയിലിൽ എത്തുന്നത് എന്നാൽ ഇയാൾക്ക് പുതപ്പിനൊപ്പം ജയിലിൽ എത്താം.
ഫാദർ ടെഡ് എന്ന കോമഡി പരിപാടിയിലെ ഫാദർ ഡൗഗൽ മക്ഗുറിന്റെ കഥാപാത്രത്തെയാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്നാണ് ഈ പോസ്റ്റ് കണ്ട പലരും പറയുന്നത്.