ജയറാമിന്റെ വലിയൊരു മോഹമായിരുന്നു ദീപന്റെ സംവിധാനത്തിൽ ഒരു ആക്ഷൻ ഫിലിം ചെയ്യണമെന്നത്. ദീപനോട് ഈ കാര്യം ആദ്യം പറഞ്ഞതും ജയറാം തന്നെ. ദീപന് ജയറാമിനെ നായകനാക്കി ആക്ഷൻ ഫിലിം ചെയ്യാൻ സന്തോഷം തന്നെയായിരുന്നു. അന്നു മുതൽ ദീപൻ അതിനുവേണ്ട മാനസിക തയാറെടുപ്പു നടത്തി. ആക്ഷൻ ഫിലിം നന്നായി എഴുതിപ്പൊലിപ്പിക്കുന്ന എ.കെ. സാജനെ തിരക്കഥ എഴുതാൻ ഏൽപ്പിച്ചു.
ജയറാമിനെ കേന്ദ്രകഥാപാത്രമാക്കി വ്യത്യസ്ഥമായൊരു കഥയാണ് സാജൻ തയാറാക്കിയത്. എഴുതുന്ന സമയത്ത് ദീപൻ കൂടെയുണ്ടായിരുന്നു. ദീപന് പൂർണ തൃപ്തി നൽകുന്ന രീതിയിലാണ് എഴുതിയത്. ചിത്രീകരണ സമയത്ത് ദീപന്റെ താത്പര്യപ്രകാരം മുഴുവൻ സമയവും താൻ ഉണ്ടായിരുന്നുവെന്ന് എ.കെ. സാജൻ പറയുന്നു.
പുതിയ മുഖത്തിലൂടെ മികച്ച ആക്ഷൻ ഫിലിം സംവിധായകനായി ഉയർന്ന ദീപന്റെ ഏറ്റവും നല്ല ആക്ഷൻ ഫിലിം സത്യ ആയിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്.ഷഫ്നാസ് മൂവി മേക്കേഴ്സിന്റെ ബാനറിൽ ഫിറോസ് നിർമിക്കുന്ന സത്യ ദീപൻ സംവിധാനം ചെയ്യുന്നു. രചന – എം. കെ. സാജൻ, കാമറ – ഭരണി കെ. ധരൻ, എഡിറ്റിംഗ് – സംജിത്, കല – സാലു കെ. ജോർജ്, ബോബൻ. മേക്കപ്പ് – രതീഷ് അന്പാടി, കോസ്റ്റ്യും ഡിസൈൻ – എസ്. ബി. സതീശൻ, പ്രൊഡക്ഷൻ കണ്ട്രോളർ – ബാദ്ഷ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ് – അമൃത മോഹൻ, പ്രതാപൻ കല്ലിയൂർ, റിച്ചാർഡ്. വിതരണം – സൂര്യ ഫിലിംസ്. ജയറാം, പാർവതി നന്പ്യാർ, രാജ് കപൂർ, പാഷാണം ഷാജി. സുധീർ കരമന, മേജർ രവി, മനുരാജ്, സോഹൻ സീനുലാൽ, വിൽസണ്, വി.കെ, താംബുവിൽസണ്, അമൃത, അങ്ങാടിത്തെരു സിന്ധു എന്നിവരും അഭിനയിക്കുന്നു. ദീപന്റെ ആത്മാവിന് പുഷ്പാഞ്ജലിയായി സുഹൃത്തുക്കൾ സമർപ്പിക്കുകയാണ് ഈ ചിത്രം. ചിത്രം ഉടൻ തിയറ്ററിലെത്തും.
-അയ്മനം സാജൻ