സ​ത്യ​ഭാ​മ മു​മ്പും അ​വ​ഹേ​ളി​ച്ചി​ട്ടു​ണ്ട്; മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്ത് ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍

കൊ​ച്ചി: പ​ട്ടി​ക​ജാ​തി​ക്കാ​ര​നാ​ണെ​ന്ന​തി​നാ​ല്‍ ന​ര്‍​ത്ത​കി സ​ത്യ​ഭാ​മ മു​മ്പും ത​ന്നെ അ​വ​ഹേ​ളി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ര്‍.​എ​ല്‍.​വി. രാ​മ​കൃ​ഷ്ണ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍.

സ​ത്യ​ഭാ​മ​യ്ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കു​ന്ന​തി​നെ എ​തി​ര്‍​ത്ത് രാ​മ​കൃ​ഷ്ണ​ന്‍ സ​മ​ര്‍​പ്പി​ച്ച എ​തി​ര്‍ സ​ത്യ​വാ​ങ് മൂ​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

2018ല്‍ ​ക​ലാ​മ​ണ്ഡ​ല​ത്തി​ലെ പ​രി​പാ​ടി​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തി​നെ​തി​രേ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​നു ന​ല്‍​കി​യ പ​രാ​തി​യു​ടെ പ​ക​ര്‍​പ്പും സ​ത്യ​വാ​ങ്മൂ​ല​ത്തി​നൊ​പ്പം ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

യു​ട്യൂ​ബ് ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ രാ​മ​കൃ​ഷ്ണ​നെ​തി​രേ വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​തി​ന് തി​രു​വ​ന​ന്ത​പു​രം ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സ​ത്യ​ഭാ​മ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് രാ​മ​കൃ​ഷ്ണ​ന്‍ എ​തി​ര്‍ സ​ത്യ​വാ​ങ് മൂ​ലം ന​ല്‍​കി​യ​ത്.

Related posts

Leave a Comment