സന്ദേശം എന്ന സിനിമയുടെ അവസ്ഥയില്‍ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ലെന്ന് സത്യന് അന്തിക്കാട്. കേരളം ഇപ്പോഴും പഴയരീതിയില്‍ തന്നെയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിഷയം തീവ്രതയോടെ നിലനിര്‍ത്തുന്നത് മറ്റു വിഷയങ്ങളെ ജനങ്ങളില്‍ നിന്ന് മറയ്ക്കാനാണെന്നും ജനപ്രിയ സംവിധായകന് പറയുന്നു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദേഹം മനസുതുറന്നത്.
സന്ദേശം എന്ന സിനിമയുടെ അവസ്ഥയില്‍ നിന്ന് ഒരിഞ്ചു പോലും കേരളം മാറിയിട്ടില്ല. സന്ദേശത്തില്‍ ശങ്കരാടി സ്വന്തം പാര്‍ട്ടിയിലെ അണികളോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഒരു ചേരിയിലാണെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന്. ഇപ്പോള്‍ കോണ്‍ഗ്രസ് പറയുന്നത് ശബരിമല വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നാണ്.
സിപിഎം പറയുന്നത് കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും. പക്ഷേ ജനങ്ങളുടെ മനസില്‍ കൃത്യമായ ചില കണക്കു കൂട്ടലുകളുണ്ട്. അതിന്റെ പ്രതിഫലനങ്ങളാണ് പല സംസ്ഥാനങ്ങളിലും ഉണ്ടാകുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇന്നത്തെ മൊത്തത്തിലുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ വളരെ ദയനീയമാണ്. ശബരിമല വിഷയത്തിന്റെ മറവില്‍ കേരളത്തിലെ യഥാര്‍ത്ഥ വിഷയങ്ങളൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ഇവിടെ നടന്ന പ്രളയം പോലും ശബരിമല വിഷയത്തില്‍ മുങ്ങിപ്പോയില്ലേ? സത്യന് ചോദിക്കുന്നു.