കുടുംബചിത്രങ്ങളിലൂടെ മലയാളികളുടെ എക്കാലവും പ്രിയപ്പെട്ട സംവിധായകരിലൊരാളായി മാറിയ വ്യക്തിയാണ് സത്യന് അന്തിക്കാട്.
കുടുംബ ബന്ധങ്ങളുടെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്നതില്‍ ഇത്രയും മിടുക്കനായ ഒരു സംവിധായകന് മലയാളത്തിലെന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ഉണ്ടോയെന്ന് സംശയമാണ്.
തന്നെ ഏറെ ആകര്‍ഷിച്ച ഒരു നടിയെക്കുറിച്ച് സത്യന് അന്തിക്കാട് മുമ്പ് ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു.
മലയാളത്തിന്റെ പ്രിയ നടി ലേഡി സൂപ്പര്‍സാറ്റാര്‍ മഞ്ജു വാര്യരെ കുറിച്ചാണ് സത്യന് അന്തിക്കാട് പറഞ്ഞത്.
ഒരു മാഗസിനു നല്കിയ അഭിമുഖത്തില്‍ ആയിരുന്നു സംവിധായകന് മഞ്ജു വാര്യരെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്.
സല്ലാപത്തിന്റെ ഷൂട്ടിംഗ് കാണാന്‍ ലോഹിതദാസ് വിളിച്ചതു പ്രകാരം സെറ്റില്‍ പോയപ്പോള്‍ മഞ്ജു വാര്യരുടെ അഭിനയം കണ്ട് അതിശയം തോന്നിയ നിമിഷത്തെ കുറിച്ചായിരുന്നു ആ തുറന്നു പറച്ചില്.
മഞ്ജു വാര്യര്‍ മിടുക്കി ആണെന്നും നാച്ചുറലായി അഭിനയിക്കുമെന്നും ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുന്നതിന് മുമ്പ് തന്നെ ലോഹിതദാസ് പറഞ്ഞിരുന്നതായി സത്യന് അന്തിക്കാട് പറയുന്നു.
സത്യന് അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ…സല്ലാപത്തിന്റെ ലൊക്കേഷനില്‍ ഒന്നു തലകാണിച്ചു പോരാമെന്നാണ് കരുതിയത്.
ലോഹി പറഞ്ഞു ഒരു സീന്‍ മുഴുവന്‍ കണ്ടിട്ട് പോയാല്‍ മതിയെന്ന്. എന്നാല്‍ ഒരു സീനല്ല അന്നത്തെ മുഴുവന്‍ സീനുകളും കണ്ടിട്ടേ ഞാന്‍ തിരിച്ചുപോന്നുള്ളൂ.
പുതുമുഖത്തിന്റെ പതര്‍ച്ച തെല്ലുമില്ലാതെ ക്യാമറയ്ക്കു മുന്നില്‍ സ്വാഭാവികമായി പെരുമാറുന്ന കുറുമ്പിക്കുട്ടി അത്രയേറെ എന്നെ ആകര്‍ഷിച്ചു.
തൂവല്‍ക്കൊട്ടാരം എന്ന തന്റെ സിനിമയില്‍ മഞ്ജു നായികയായപ്പോഴും മികച്ച അഭിനയമാണ് നടി കാഴ്ച വെച്ചതെന്നും സത്യന് അന്തിക്കാട് വ്യക്തമാക്കിയിരുന്നു.
അതേ സമയം സമയം തന്റെ രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ വീണ്ടും സത്യന് അന്തിക്കാട് ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നും എപ്പോഴും എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി ആയിരുന്നു മഞ്ജു വാര്യര്‍ എത്തിയത്.