ഫുട്ബോൾ താരം പിവി സത്യനെ വെള്ളിത്തിരയിൽ അവിസ്മരണീയമാക്കിയ നടൻ ജയസൂര്യയെ തേടി വീണ്ടും ഒരു ചരിത്ര കഥാപാത്രം കൂടി. മലയാള സിനിമയിലെ സത്യൻ മാഷ് എന്ന മാനുവേൽ സത്യനേശൻ നാടാരെയാണ് വെള്ളിത്തിരയിൽ പകർന്നാടൻ അവസരം ലഭിച്ചിരിക്കുന്നത്. ജയസൂര്യതന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം സിനിമയിലെ ഫാൻമേയ്ഡ് ക്യാരക്ടർ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്.
ബി.ടി. അനിൽ കുമാർ, കെ.ജി. സന്തോഷ് എന്നിവരുടെ തിരക്കഥയിൽ നവാഗതനായ രതീഷ് രഘുനന്ദനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ് സിനിമ നിർമിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല
.