പിലാത്തറ: പി.പി. ഗോവിന്ദന് കൃത്രിമത്വങ്ങളും നാട്യങ്ങളുമില്ലാത്ത സിനിമക്കാരനായിരുന്നുവെന്ന് പ്രിയശിഷ്യന് കൂടിയായ സംവിധായകന് സത്യന് അന്തിക്കാട് പറഞ്ഞു.
പിലാത്തറയില്‍ സംവിധായകന് പി.പി. ഗോവിന്ദന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അന്തിക്കാട്.
സ്നേഹത്തിന്റെ വാത്സല്യ രൂപമാണ് ഗോവിന്ദേട്ടന്. ഗോവിന്ദേട്ടന്റെ ശീലങ്ങളാണ് എന്റെ സിനിമാ ജീവിതത്തില്‍ പകര്‍ത്തിയതെന്നും അദ്ദേഹത്തിന്റെ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ച് പ്രവര്‍ത്തിച്ച സത്യന് അന്തിക്കാട് അനുസ്മരിച്ചു.
മലബാര്‍ ഫിലിം ഡയറക്ടേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ പിലാത്തറയില്‍ നടന്ന ഒന്നാം ചരമവാര്‍ഷിക അനുസ്മരണ ചടങ്ങില്‍ ടി.വി. രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു.
മികച്ച സംവിധായകനുള്ള പി.പി. ഗോവിന്ദന് സ്മാരക പുരസ്കാരം ലിജോ ജോസ് പെല്ലിശരിക്ക് നല്കി. മധുപാല്‍ മുഖ്യാതിഥിയായിരുന്നു. പ്രദീപ് ചൊക്ലി, സംവിധായകന് സന്തോഷ് മണ്ടൂര്‍, മോഹന്‍ കുപ്ലേരി, ഗിരീഷ് കുന്നുമ്മല്‍, പി. പ്രേമചന്ദ്രന്, ഉത്പല്‍ വി. നാരായണന്, ഷെറി ഗോവിന്ദ്, കൃഷ്ണന് മുന്നാട്, എന്‍. ശശിധരന്, സി.എം. വേണുഗോപാലന്‍, ടി.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് പി.പി. ഗോവിന്ദന് രചനയും സംവിധാനവും ചെയ്ത് അവസാനമായി നിര്‍മിച്ച സമന്വയം സിനിമയുടെ ആദ്യ പ്രദര്‍ശനം നടന്നു.
തെരഞ്ഞെടുത്ത ഡോക്യുമെന്ററികളുടെ പ്രദര്‍ശനം, ഗസല്‍, നൃത്തശില്പം എന്നിവയുമുണ്ടായി. പി.പി. ഗോവിന്ദന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.