ജയ്സാൽമീർ: സ്ത്രീകളുടെ നഗ്നചിത്രങ്ങൾക്കും പ്രലോഭിപ്പിക്കുന്ന സംഭാഷണങ്ങൾക്കും പകരമായി രാജസ്ഥാൻ സ്വദേശി നൽകിയത് നിർണായക സൈനിക വിവരങ്ങൾ.
രാജസ്ഥാനിലെ ജയ്സാൽമീർ സ്വദേശിയായ സത്യനാരായണൻ പാലിവാളിനെ കഴിഞ്ഞയാഴ്ച സ്പെഷൽ ബ്രാഞ്ച് ചാരക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുകൾ.
പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ ഹണിട്രാപ്പിൽ കുരുങ്ങിയ സത്യനാരായണൻ പ്രതിഫലമായി രാജ്യത്തെ സംബന്ധിക്കുന്ന രഹസ്യ വിവരങ്ങൾ നൽകി വരികയായിരുന്നു.
അതിർത്തിയിലെ സൈന്യത്തിന്റെ നീക്കങ്ങളെക്കുറിച്ചും പൊഖ്റാൻ ഫയറിങ് റേഞ്ചിനേക്കുറിച്ചും വിവരങ്ങളും ചേർത്തുന്നതിനായാണ് പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രതിനിധികളായ സ്ത്രീകൾ നഗ്നചിത്രങ്ങൾ പങ്കുവെച്ചിരുന്നത്.
ഇവ ലഭിക്കാനായി സൈന്യത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾപങ്കുവെയ്ക്കാൻ തുടങ്ങിയെന്നും സത്യനാരായണ്‍ ചോദ്യം ചെയ്യലിൽ പറഞ്ഞു.