തിരുവനന്തപുരം: സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് പിൻവലിച്ച് വിദ്യാഭ്യാസ വകുപ്പ്.
സംസ്ഥാനത്തെ 10-ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണ് പിൻവലിച്ചത്.
2024-2025 അധ്യയനവർഷത്തെ പ്രവൃത്തിദിനം സംബന്ധിച്ച് സർക്കാരിൽ നിന്ന് അന്തിമതീരുമാനം ഉണ്ടാകുന്നതുവരെ സ്കൂളുകൾക്ക് ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച പ്രവൃത്തിദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ തീരുമാനം.