അന്ന് പ്രിയദര്‍ശന്‍ പറഞ്ഞത് കേള്‍ക്കേണ്ടതായിരുന്നെന്ന് എപ്പോഴും തോന്നാറുണ്ട്! തന്റെ ഈഗോ കാരണം തകര്‍ന്ന മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് മനസുതുറക്കുന്നു

സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങളൊന്നും വിജയിക്കാതിരുന്നിട്ടില്ല. എന്നാല്‍ ആ കൂട്ടുകെട്ടില്‍ പിറന്ന ഒരു ചിത്രത്തിന് കടുത്ത തകര്‍ച്ച നേരിട്ടു. ‘പിന്‍ഗാമി’യായിരുന്നു ആ ചിത്രം. 1994 ലായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ചിത്രം വേണ്ടത്ര സാമ്പത്തിക വിജയം നേടിയില്ല. അന്ന് തഴയപ്പെട്ട ചിത്രം പക്ഷെ പിന്നീടുള്ള യുവതലമുറ ഏറ്റെടുക്കുകയും ചെയ്തു. ചിത്രം അന്ന് തഴയപ്പെടാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. തന്റെ ഈഗോയാണ് ചിത്രത്തെ തകര്‍ത്തതെന്നാണ് സത്യന്‍ പറയുന്നത്. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മലയാളത്തിന്റെ പ്രിയ സംവിധായകന്‍ ആ സത്യം വെളിപ്പെടുത്തിയത്. അതിങ്ങനെയാണ്…

‘പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ തേന്മാവിന്‍ കൊമ്പത്ത് റിലീസ് ചെയ്യുന്ന സമയത്ത് തന്നെയായിരുന്നു പിന്‍ഗാമിയും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. തേന്മാവിന്‍ കൊമ്പത്തിനൊപ്പം പിന്‍ഗാമി റിലീസ് ചെയ്യേണ്ട എന്ന് പ്രിയന്‍ സത്യനോട് പറഞ്ഞു. എന്നാല്‍ തന്റെ ഈഗോ കാരണം അത് ചെവിക്കൊണ്ടില്ലെന്ന് സത്യന്‍ വ്യക്തമാക്കുന്നു. പിന്‍ഗാമിയുടെ റിലീസ് നീട്ടിവെക്കാന്‍ പ്രിയന്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞാന്‍ അത് കേട്ടില്ല. എന്തുകൊണ്ട് എന്റെ സിനിമ തേന്മാവിന്‍ കൊമ്പത്തിനൊപ്പം റിലീസ് ചെയ്തുകൂട എന്ന് ചിന്തിച്ചു. അങ്ങനെ റിലീസ് ചെയ്തു. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി എന്റെ തീരുമാനം തെറ്റായിരുന്നെന്ന്. അന്ന് പ്രിയന്‍ പറഞ്ഞത് കേള്‍ക്കേണ്ടതായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട്’. പിന്‍ഗാമിയ്ക്കുശേഷം ഇരുവരും ഒന്നിച്ച രസതന്ത്രം വമ്പന്‍ ഹിറ്റാവുകയും ചെയ്തു.

 

Related posts