സൗദിക്കു പ്രതിസന്ധി മറികടക്കാം, റിയാലിന്‍െറ മൂല്യം കുറയ്ക്കാതെ തന്നെ

saudiറിയാലിന്‍െറ മൂല്യം കുറക്കാതെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലും സൗദിക്ക് പ്രശ്‌നത്തിന് പരിഹാരം കാണാനാവുമെന്ന് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രത്തിന്‍െറ പൊതുചെലവ് ചുരുക്കി സാമ്പത്തിക കമ്മി നികത്തിയും ഡോളുറമായുള്ള വിനിമയ ബന്ധം ശക്തമായി നിലനിര്‍ത്തിയും റിയാലിന്‍െറ നിലവിലെ മൂല്യം കാത്തു സൂക്ഷിക്കാനാവുമെന്ന് സ്വിറ്റ്‌സര്‍ലാന്‍റിലെ സൂറിച്ച് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രഡിറ്റ് സൂയിസ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കി.

രാഷ്ട്രത്തിന്‍െറ സൂക്ഷിപ്പ് സ്വത്തില്‍ നടപ്പു വര്‍ഷത്തില്‍ 15 ശതമാനത്തിന്‍െറ കുറവുവന്നിട്ടുണ്ടെങ്കിലും വിദേശ കടത്തിന്‍െറ അനുപാതം കുറഞ്ഞ രാജ്യമാണ് സൗദി എന്നത് പരിഗണിക്കുമ്പോള്‍ നിലവിലെ താല്‍ക്കാലിക പ്രതിസന്ധി റിയാലിന്‍െറ മൂല്യത്തെ നേരിട്ട് ബാധിക്കാന്‍ സാധ്യതയില്ല. സൗദിയുടെ ആളോഹരി വരുമാനത്തില്‍ കുറവു വന്നിട്ടുണ്ടെങ്കിലും 15 ബില്യന്‍ ഡോളറിന്‍െറ ബോണ്ടുകള്‍ പുറത്തിറക്കുന്നതിലൂടെ ഈ പ്രതിസന്ധിയും രാജ്യം മറികടക്കും.

Related posts