റിയാദ്: സൗദിയിലെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 19,989 വിദേശികൾ അറസ്റ്റിലായി. താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവരെ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.
12,608 ഇഖാമ നിയമലംഘകരും 4,519 അതിർത്തി സുരക്ഷാ ചട്ടലംഘകരും 2,862 തൊഴിൽ നിയമലംഘകരും പിടിയിലായവരിൽപ്പെടുന്നു. അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും അറസ്റ്റിലായിട്ടുണ്ട്.