സൗദിയിൽ മാറ്റത്തിന്റെ കാറ്റ് മാധ്യമരംഗത്തും വീശുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള ചാനലിൽ വാർത്ത വായിച്ച് യുവതി ചരിത്രം സൃഷ്ടിച്ചു. സൗദി ടിവിയിൽ വൈകിട്ടുള്ള ബുള്ളറ്റിനിൽ വാർത്ത വായിച്ച വീം അൽ ദാഖീൽ ആണ് ചരിത്രത്തിൽ ഇടംപിടിച്ചത്.
പുരുഷ അവതാരകനൊപ്പാണ് വീം അൽ ദാഖീൽ കാമറയ്ക്കു മുന്നിലെത്തിയത്. പുരുഷ അവതാരകനായ ഒമർ അൽ നശ്വാനായിരുന്നു ദാഖീലിനു കൂട്ട്. സൗദിയിൽ ആദ്യമായാണ് രാത്രി 9.30 ലെ വാർത്താ ബുള്ളറ്റിനിൽ സ്ത്രീ കാമറയ്ക്കു മുന്നിലെത്തുന്നത്.
രാത്രിയിലെ വാർത്താ വായനയ്ക്കു പുരുഷൻമാർ മാത്രമാണ് ഉണ്ടാകുക. സ്ത്രീകൾ രാവിലെയുള്ള മനോരമ്യ വാർത്തകളും കുക്കറി ഷോകളും മാത്രമാണ് ഇതുവരെ കൈകാര്യം ചെയ്തിരുന്നത്. 2016 ൽ ആദ്യമായാണ് ടിവി ഷോയിൽ ഒരു സ്ത്രീ വാർത്ത വായിച്ചത്.