കാസർഗോഡ് : സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്താലയത്തിന്റെ കീഴില്‍ റിയാദിലുളള കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലേക്ക് നിയമനത്തിനായി ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്നു വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുളള ബിഎസ്സി, എംഎസ്സി, പിഎച്ച്ഡി നഴ്സുമാരെ (സ്തീകള്‍ മാത്രം) കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി തെരഞ്ഞെടുക്കും. ഇതിനുളള ഇന്റര്‍വ്യൂ നവംബര്‍ 19,20,21,22,23 തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ വെബ്സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ ഒക്ടോബര്‍ 30 നകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം.
വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.