കോട്ടയം: സൗദി അറേബ്യയിലെ ഡോ. സോളിമാൻ ഫകീഹ് ആശുപത്രിയിൽ നേഴ്സ് തസ്തികയിലേക്കു നോർക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം. ബിഎസ്സി നഴ്സിംഗ് പാസായ വനിതകൾക്കാണ് അവസരം.
നിലവിൽ സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയം നൽകുന്ന വേതനമായ 4300 സൗദി റിയാൽ ആണ് ശന്പളം. 26, 27, 28 തീയതികളിൽ കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയയ്ക്കുന്നതിനും www.norka roots.net. ടോൾ ഫ്രീ നന്പർ: 1800 425 3939.