അറസ്റ്റിലായ സൗദി രാജകുമാരന്മാർക്ക് “ഫൈവ് സ്റ്റാർ ജയിൽ ‘

റിയാദ്: സൗദി അറേബ്യയിൽ അഴിമതിയുടെ പേരിൽ അറസ്റ്റിലായ രാജകുമാരന്മാർക്കും ബിസിനസ്-മാധ്യമ മേധാവികൾക്കും ഫൈവ് സ്റ്റാർ ജയിൽ. ആഢംബര ഹോട്ടലായ റിറ്റ്സ് കാൾട്ടനാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. അഴിമതിയുടെ പേരിലാണ് മന്ത്രിമാരെ പുറത്താക്കിയതും രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെ തടങ്കലിലാക്കിയതും. ഇത്തരത്തിൽ നിരവധി പ്രമുഖർ ഹോട്ടലിൽ ഉണ്ടെന്ന് ന്യൂയോർക്ക് ടൈസ് റിപ്പോർട്ട് ചെയ്തു.

കാൾട്ടൻ ഹോട്ടലിൽ വേറെ അതിഥികളെ പ്രവേശിപ്പിക്കുന്നില്ല. ഹോട്ടലിലേക്കുള്ള ഫോണ്‍ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കു മുൻപ് അന്താരാഷ്ട്ര കണ്‍വെൻഷൻ കാൾട്ടനിൽവച്ചു നടന്നിരുന്നു. 3000 ബിസിനസുകാരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.

Related posts