റിയാദ്: മഴയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സൗദി അറേബ്യ. രാജ്യത്ത് മഴ പെയ്യാനായി ജനങ്ങൾ പ്രാർഥിക്കണമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ഒടുവിൽ മഴയെത്തി. സൗദിയുടെ മധ്യ-കിഴക്കൻ പ്രവശ്യകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും മറ്റു പ്രവശ്യകളിൽ തണുത്ത കാറ്റും അനുഭവപ്പെട്ടു. റിയാദ് നഗരം ഉൾപ്പെട്ട പ്രവശ്യയിൽ ശനിയാഴ്ച രാത്രി കനത്ത മഴ ചെയ്തു.
പല ഭാഗങ്ങളിലും രാത്രി മുഴുവൻ മഴ പെയ്തു. ഉച്ചനേരത്ത് റിയാദ് നഗരത്തെ പൊതിഞ്ഞ് കോടമഞ്ഞും രൂപപ്പെട്ടിരുന്നു. മഴ കനത്തതോടെ താപനിലയും ഗണ്യമായി കുറഞ്ഞു. ഈ ആഴ്ചയിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ഈ രീതിയിൽ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചിട്ടുണ്ട്.