റിയാദ്: അടുത്ത വെള്ളിയാഴ്ച വരെ സൗദിയിൽ വിവിധ മേഖലയിൽ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വർഷവും പൊടിക്കാറ്റും ഉണ്ടായേക്കാമെന്നു മുന്നറിയിപ്പ്.
ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും വെള്ളപ്പൊക്കമുണ്ടാകുന്ന സ്ഥലങ്ങൾ, ചതുപ്പ് നിലങ്ങൾ, താഴ്വരകൾ എന്നിവയ്ക്കടുത്തുനിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
മക്ക, ത്വാഇഫ്, ജുമും, കാമിൽ, ഖുർമ, തുർബ, റനിയ, അൽമുവൈഹ്, അൽലെയ്ത്ത്, ഖുൻഫുദ, അദ്മ്, അർദിയാത്ത്, മെയ്സാൻ, ബഹ്റ എന്നിവിടങ്ങളിലാണ് മഴക്ക് കൂടുതൽ സാധ്യതയെന്നും സിവിൽ ഡിഫൻസ് സൂചിപ്പിച്ചു.