
വിഷന്‍ 2030നോടനുബന്ധിച്ച് ഹരിതവല്ക്കണം ശക്തമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമാക്കി സൗദി അറേബ്യ.
അനധികൃതമായി മരം മുറിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവോ 3 കോടി റിയാല്‍ (59.62 കോടി രൂപ) പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നു സൗദി അറേബ്യ. പബ്ലിക് പ്രോസിക്യൂഷന് ആണ് ഇക്കാര്യം അറിയിച്ചത്.
മരം മുറിക്കുന്നതിനു പുറമേ, ഔഷധ സസ്യം, ചെടികള്‍ എന്നിവ വേരോടെ പിഴുതെടുക്കുകയോ ഇലകള്‍ ഉരിയുകയോ ചെയ്യുക, മരത്തിന്റെ കടയ്ക്കലുള്ള മണ്ണു നീക്കുക എന്നിവയെല്ലാം പരിസ്ഥിതി നിയമപ്രകാരം കുറ്റകരമാണെന്നും വ്യക്തമാക്കി. ഒരു കോടി മരങ്ങള്‍ നടുന്ന പദ്ധതി 2021 ഏപ്രിലില്‍ പൂര്‍ത്തിയാകും.